പിടിയും കോഴിക്കറിയും
By: Indu Jaison 

പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍

അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പു-പാകത്തിന്

പിടി തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.

ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.

***************************

ചിക്കന്‍ കറി

ആവശ്യമായ സാധനങ്ങള്‍

ചിക്കന്‍ : 1 കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക് : 4 എണ്ണം
സവാള : 3 എണ്ണം
കറിവേപ്പില : കുറച്ച്
മുളക്പൊടി(കാശ്മീരി) : 1 ടി.സ്പൂണ്‍
മല്ലിപൊടി : 2 ടി.സ്പൂണ്‍
മസാലപ്പൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു മുറി തേങ്ങ
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
കറിവേപ്പില : കുറച്ചു

തയാറാക്കുന്ന വിധം :

ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക . മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക.

പാന്‍ വെച്ച് എണ്ണ ഒഴിച്ച്‌ സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക
നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക
അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
വഴന്ന്‍ കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കുക

*********************************

Pidi & Kozhi curry

Pidi

Ingredients

Riceflour -1 kg
Grated Cococnut -1
Garlic - 10 pcs
Jeera powder- 1 tsp
Hot water -2 cups
Salt – as per your requirement

Mix the rice powder with grated coconut. Keep aside one hour. Roast this rice powder on low flame without burning and till it loses its raw smell.( Half roast of avalosupodi ). Then boil some water with salt. Grind Jeera and Garlic like paste. Mix this paste with rice powder . And put hot water ito this mix and make thick dough. Make this in to small round balls (size of a marble ).

Take water and boil. add the rice balls to it and cook till it becomes a thick white gravy . You can check the salt and add if needed at this point .

SPICY CHICKEN CURRY WITH COCONUT MILK

Ingredients

1.Chicken-1/2 kg (small pieces would be better)
2.Onion-2 (large..chopped)
3.Garlic- 2 tsp (grated)
4.Ginger -1 tsp (grated)
5.Chilly powder- 2 tsp
6.Coriander powder-1 3/4 tsp
7.Garam masala- 1 tsp
8.Turmeric powder-1/4 tsp
9.Pepper-1/2 tsp
10.Clove (grambu)-2
11.Cinnamon (patta)-2 small pieces
12.Mint leaves
13.Coriander leaves.(chopped)
14.Thick Coconut Milk-1/2 cup
15.Thin coconut Milk-3/4 cup
16.Water-4 tbsp
17.Salt
18.Oil
19.Cornflour-1 tsp (dissolved in 1tbsp water) (optional)

Ingredients (for marination)

20.Pepper-1 3/4 tsp
21.Ginger -1/4 tsp (grated)
22.Garlic- 1/4 tsp (grated)
23. Salt-1/4 tsp
24.Olive oil-1 tbsp (any other would do)

Chicken Preparation

~Marinate the chicken pieces with ingredients 20 to 24 very well
~Keep it for 45 mins.

Curry Preparation

~Heat oil in kadai & saute onions,salt & mint leaves till the onions become transparent.
~Off the flame & let it cool a little.
~Take 3/4th of this onion-mint mix & grind it (need not be a smooth paste)
~Now put on the flame & add this grinded mix to the rest of the sauteed onions & mix well.
~Add ginger, garlic, cloves & cinnamon & saute for 2 mins.
~Add all the powders & cook for 2 mins in low flame.
~Add the marinated chicken & water(4 tbsp) & mix well & cook for 5 mins.
~Add the thick coconut milk & cook for 3 mins with closing the lid.
~Now add the thin coconut milk & coriander leaves ,& cornflour(if the gravy is not thick yet)simmer for 2 mins.
~Thicken the gravy according to your taste.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post