വെട്ടു കേക്ക്

1. മൈദ : 500 ഗ്രാം
2. മുട്ട അടിച്ചത് : 3 എണ്ണം
3. പഞ്ചസാര പൊടിച്ചത് : 2 കപ്പ്
4. നെയ്യ് : ഒരു ടേബിള്‍ സ്പൂണ്‍
5. പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
6. വാനില എസന്‍സ് : അര ടീസ്പൂണ്‍
7. ഏലക്കായ് പൊടിച്ചത് : 5എണ്ണം
8. സോഡാപ്പൊടി : കാല്‍ ടീസ്പൂണ്‍
9 . റവ : 100 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് കാഞ്ഞ എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post