ജിലേബി
By: Indu jaison

1. മൈദ -1 കപ്പ്
2. കോണ്‍ ഫ്ലോര്‍ - 3 ടേബിള്‍ സ്പൂണ്‍ 
3. കട്ട തൈര് - 1 കപ്പു
4. സോഡാപ്പൊടി - 1/2 ടീസ്പൂണ്‍
5. എണ്ണ - വറുക്കാന്‍ ആവശ്യത്തിനു
6. മഞ്ഞള്‍ പൊടി - ഒരു നുള്ള്

പഞ്ചസാരപ്പാനിക്ക്

1. പഞ്ചസാര -1 കപ്പ്
2. വെള്ളം -3/4 കപ്പ്
3. നാരങ്ങാ നീര് - 1/2 ടീസ്പൂണ്‍
4. ഏലക്ക പൊടിച്ചത് - 3 , 4 എണ്ണം
5. റോസ് വാട്ടര്‍ - 1/4 ടീസ്പൂണ്‍

ടോമാറ്റൊകെച്ചപ്പിന്റെ ഒരു ബോട്ടില്‍ കാലിയാക്കി കഴിയെടുത്തത് - 1


പാകം ചെയ്യുന്ന വിധം

മൈദയും , കോണ്‍ ഫ്ലോറും ഉപ്പും തൈരും മഞ്ഞള്‍പ്പൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം 24 മണിക്കൂര്‍ പൊങ്ങാന്‍ വെയ്ക്കുക. അതിനു ശേഷം 2 ടീസ്പൂണ്‍ എണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അധികം ലൂസ് ആകരുത്.

ഒരു കപ്പു പഞ്ചസാരയിൽ മുക്കാല്‍ കപ്പു വെള്ളമൊഴിച്ച്, ഏലക്ക പൊടി ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്. 1൦ മിനുട്ട് കഴിയുമ്പോള്‍ തീ കുറച്ചു വെച്ച് ഈ പാനി, നൂല്‍ പരുവം (one string consistency ) ആയിക്കഴിയുമ്പോള്‍ റോസ് വാട്ടറും നാരങ്ങാ നീരും ചേര്‍ക്കുക.


ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കുക. കഴുകിയെടുത്ത ഒരു ടൊമാറ്റോ കെച്ചപ്പിന്റെ ബോട്ടിലിലേക്ക്, യോജിപ്പിച്ച് വെച്ചിരിക്കുന്ന മാവ് ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് ഈ മാവ് ചുറ്റിച്ചു ഒഴിക്കുക. ഗോള്‍ഡന്‍ നിറത്തില്‍ വറുത്തുകോരി പഞ്ചസാരക്കൂട്ടില്‍ മുക്കി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post