ഉഴുന്നുവട
ആവശ്യമുള്ള സാധങ്ങൾ:
ഉഴുന്ന് - കാൽ കിലോ
കറിവേപ്പില, പച്ചമുളക്, ഇഞ്ചി - ആവശ്യത്തിന്
കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടീ സ്പൂൺ
അരിപ്പൊടി - 1 ടേബിൾ സ്പൂൺ
പാകത്തിന് ഉപ്പ്
വറുക്കാനാവശ്യമുള്ള വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും. ഹൈദ്രാബാദിൽ താമാസിക്കുമ്പോൾ തെലുങ്കർ ഉഴുന്നുവട ഉണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളുണ്ടാവും ഉണ്ടാക്കാൻ. ഉഴുന്നരയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും എണ്ണ ചൂടാക്കാൻ വച്ചിട്ടുണ്ടാവും. മാവ് അദ്യത്തെ ട്രിപ്പ് റെഡിയായാൽ ഉടനെ അടുത്ത ആൾ വട ഉണ്ടാക്കാൻ തുടങ്ങുകയായി!!
അപ്പോൾ, പറഞ്ഞപോലെ ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.
ഇനി, കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. (ചിലർ തേങ്ങാക്കൊത്തും ഉള്ളി അരിഞ്ഞതും ചേർക്കാറുണ്ടെന്നു തോന്നുന്നു). നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക.
അരിയാനുള്ളതൊക്കെ അരിഞ്ഞുവച്ചശേഷം ഉഴുന്ന് അരയ്ക്കാൻ തുടങ്ങാം. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ അരച്ചെടുക്കണം. (മിക്സിയുടെ ചട്ണി ജാറിൽ കുറേശ്ശെയായി ഇട്ട് അരച്ചാൽ വെള്ളമില്ലാതെ അരഞ്ഞുകിട്ടും).
(വെള്ളമില്ലാതെ അരച്ചാലും ഉഴുന്നുമാവ് കുഴഞ്ഞ പരുവത്തിലേ ഇരിക്കൂ).
ഇനി ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് തരുതരുപ്പായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. (ചില സ്ഥലങ്ങളിൽ കുരുമുളക് പൊടിക്കാതെ ഇടുന്നത് കണ്ടിട്ടുണ്ട്. അതിഷ്ടമുള്ളവർ അങ്ങിനെ ചെയ്തോളൂ. പക്ഷേ, സത്യം പറയാലോ, ഇടയ്ക്കിടെ കുരുമുളക് കടിക്കേണ്ടി വരുന്നത് ഒരു “കല്ലുകടി”യായിട്ടാണ് എനിക്ക് തോന്നാറ്). അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്. വേറെ ദുരുദ്ദേശമൊന്നുമില്ല).
ഇനി താമസിപ്പിക്കണ്ട....വെളിച്ച െണ്ണ ചൂടാവാൻ വച്ചോളൂ....
ചൂടായോ...?
എന്നാലിനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. ഇതു കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു കേട്ടോ... ശ്രദ്ധിച്ചില്ലെങ്കിൽ വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയിൽ മുങ്ങിയെന്നു വരും. ജാഗ്രതൈ!
എന്നുവച്ച് പേടിക്കാനൊന്നൂല്ലാട്ടോ...ആ ദ്യമായി ഉണ്ടാക്കുന്നവരെ ഉദ്ദേശിച്ച് പറഞ്ഞെന്നേയുള്ളൂ.
വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക(മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക. ഇത് അകൃതി നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. (കൈ സൂക്ഷിക്കണേ...). ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം കേട്ടോ.... കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്...
വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക.
(ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കാൻ മറക്കണ്ടാട്ടോ).
അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും.
ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ..
വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, ഉള്ളിസാമ്പാറോ കൂട്ടിക്കഴിക്കാം. ചൂടോടെയാണെങ്കിൽ വെറുതേയും തിന്നാം. ഇനി, ബാക്കിവന്നാലോ, അതുകൊണ്ട് തൈരുവട ഉണ്ടാക്കാം.
അപ്പോ ശരി, ഹാപ്പി വട മേക്കിങ്ങ്!

ഇനി താമസിപ്പിക്കണ്ട....വെളിച്ച
ചൂടായോ...?
എന്നാലിനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. ഇതു കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു കേട്ടോ... ശ്രദ്ധിച്ചില്ലെങ്കിൽ വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയിൽ മുങ്ങിയെന്നു വരും. ജാഗ്രതൈ!
എന്നുവച്ച് പേടിക്കാനൊന്നൂല്ലാട്ടോ...ആ
വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക(മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക. ഇത് അകൃതി നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. (കൈ സൂക്ഷിക്കണേ...). ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം കേട്ടോ.... കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്...
വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക.
(ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കാൻ മറക്കണ്ടാട്ടോ).
അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും.
ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ..
വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, ഉള്ളിസാമ്പാറോ കൂട്ടിക്കഴിക്കാം. ചൂടോടെയാണെങ്കിൽ വെറുതേയും തിന്നാം. ഇനി, ബാക്കിവന്നാലോ, അതുകൊണ്ട് തൈരുവട ഉണ്ടാക്കാം.
അപ്പോ ശരി, ഹാപ്പി വട മേക്കിങ്ങ്!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes