ഗോതമ്പ് ദോശയും നല്ല ഉള്ളി ചമ്മന്തിയും
By: Suchithra Raj Karumbathil

എങ്ങനെയാണ് ഉണ്ടാകാം ?

ഗോതമ്പ് മാവ് - 1 കപ്പ്‌
കാ‍ന്താരി മുളക് -5 എണ്ണം
സവാള - 1 എണ്ണം
കറിവേപ്പില - 1 തണ്ട്
വെള്ളം - മാവ് കലക്കാൻ ആവശ്യമായത്
ഉപ്പു പാകത്തിന്

സവാളയും കറിവേപ്പിലയും കാന്താരിമുളകും നല്ലപോലെ മിക്സിയിൽ ചതച്ചെടുക്കുക, വെള്ളം ചേര്ക്കാതെ .

ഗോതമ്പ് മാവും വെള്ളവും ചതച്ചു വെച്ച സാവാള മുളക് ഉപ്പും എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്തു ദോശ കല്ല്‌ ചൂടാകുമ്പോൾ ഓരോ തവി മാവ് ഒഴിച്ച് വളരെ പതുക്കെ പരത്തുക. കുറച്ചു നല്ലെണ്ണ ദോശയുടെ മുകളിൽ ഒഴിച്ച് കൊടുക്കുക . ഞാൻ ദോശ ഉണ്ടാകുമ്പോ നല്ലെണ്ണ ആണ് ഉപയോഗിക്കാറ്.

ഇനി നല്ല എരിവുള്ള ഉള്ളി ചമ്മന്തി ഉണ്ടാക്കുന്ന വിധം.

ചെറിയ ഉള്ളി - 15 എണ്ണം
ചുവന്ന മുളക് (ഉണക്ക മുളക്) - 20 എണ്ണം
വെളിച്ചെണ്ണ - 3 tablespoon
ഉപ്പു - പാകത്തിന്

ചുവന്ന മുളക് കുറച്ചു വെളളത്തിൽ വേവിക്കുക്ക ( ഇല്ലെങ്കിൽ ചൂട് വെളളത്തിൽ കുറച്ചു നേരം ഇട്ടു വെച്ചാലും മതി).
ആദ്യം ചുവന്ന മുളക് വളരെ കുറച്ചു വെള്ളം ചേർത്ത് നല്ലപോലെ അരക്കുക്ക. മുളക് അരച്ച ശേഷം അതിന്റെ കൂടെ തന്നെ ചെറിയ ഉള്ളിയും ഇട്ടു അരക്കുക്ക. ഈ ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പാകത്തിന് ഉപ്പും 3 tablespoon വെളിച്ചെണ്ണയും ചേർത്ത് മിക്സ്‌ ചെയ്യുക.

ഗോതമ്പ് ദോശ ചൂടോടെ തന്നെ ഈ ചമ്മന്തിയും കൂട്ടി കഴിക്കുക.
വേണമെങ്കിൽ ഈ ചമ്മന്തി അരക്കുമ്പോ കുറച്ചു പുളി പിഴിഞ്ഞത് കൂടി ചേര്ക്കാം. ( 2 ടീസ്പൂണ്‍ ഒക്കെ മതിയാവും പുളി പിഴിഞ്ഞത്).
എരിവു അഡ്ജസ്റ്റ് ആവും പുളി ചേർത്താൽ, സ്വാദും ഉണ്ടാവും.
പക്ഷെ ഞാൻ പുളി ചേർക്കാറില്ല ട്ടോ.
ചെറിയ ഉള്ളി കൊണ്ട് തന്നെ ഈ ചമ്മന്തി ഉണ്ടാക്കുക. അതാണ്‌ സ്വാദു. ചെറിയ ഉള്ളി ചുവന്ന മുളകിനെകാളും കുറവാണ് വേണ്ടത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post