മുളകുവര്‍ത്ത പുളിയും ഉണക്ക മാന്തല്‍ വറുത്തതും :-
By:- Vidya Kurupath

ഇതൊരു പക്കാ പാലക്കാടന്‍ കോമ്പിനേഷന്‍ ആണ് ...വേറെ എവിടെയെങ്കിലും ഇത് പരീക്ഷിക്കാരുണ്ടോ എന്നെനിക്കറിയില്ല...കുറെ ദിവസം സദ്യയോക്കെയുണ്ട് ഒന്നു റിഫ്രെഷ് ആവാന്‍ ചെയുന്നതാന്നിത്...എന്‍റെ വീട്ടില്‍ ഓണം കഴിഞ്ഞു പിറ്റേന്ന് ഇതായിരിക്കും വിഭവങ്ങള്‍...ഈ മുളകുവര്‍ത്ത പുളിക്ക് തറവാട്ടുപുളിഎന്നും പറയാറുണ്ട് ഞങ്ങളുടെ നാട്ടില്‍...അതെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല..പിന്നെ അമ്മയാണ് പറഞ്ഞത് പണ്ട് തറവാടുകളില്‍(കൂട്ട് കുടുംബ സമ്പ്രദായം)ഒരുപാടു മെംബേര്‍സ് ഉണ്ടാവും..എന്നും ഇത്രയും പേര്‍ക്ക് വച്ച് വിളംബാന്‍ ഒരുപാടു പച്ചകറി ആവശ്യമായി വരും..അത് സാധിക്കാതെ വരുമ്പോള്‍ ചെയ്യുന്ന ഒരു പറ്റിക്കല്‍ കറി ആണിത്..,

അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം.....

ഉണക്ക മാന്തല്‍ വറുക്കാന്‍ എല്ലാവര്‍ക്കും അറിയയിരിക്കും..എന്നാലും പറയാം..മീനിന്‍റെ തോല്‍ ഉരിച്ചു വെള്ളത്തിലിട്ടു വക്കുക...മിനിമം ഒരു മണിക്കൂര്‍ വക്കണം...അതില്‍ കുറച്ചു ന്യൂസ്‌ പേപ്പര്‍ കീറിയിട്ടാല്‍ ഉപ്പ് വലിച്ചെടുക്കും ...പിന്നെ അതില്‍ മുളകുപൊടിയും കുരുമുളകുപൊടിയും പുരട്ടി അല്‍പനേരം വക്കുക..ഉപ്പ് അതില്‍ ഉള്ളതുകൊണ്ട് ചേര്‍ക്കേണ്ട ആവശ്യമില്ല ...പിന്നെ നല്ല തിളച്ച എണ്ണയില്‍ ഇട്ടു വറുത്തെടുക്കുക....

പിന്നെ നമ്മുടെ പുളി...

അതിനാവശ്യമായ സാധനങ്ങള്‍:- കുഞ്ഞുള്ളി-എട്ട്(ചെറുതായി അരിയുക) വെള്ളുള്ളി -എട്ട് അല്ലി (ചെറുതായി അരിയുക) വറ്റല്‍ മുളക്-മൂന്ന്‍ പച്ചമുളക് -മൂന്ന്‍ (ചെറുതായി അരിയുക ) കടുക് -അര സ്പൂണ്‍ ഉലുവ -കാല്‍ സ്പൂണ്‍ കറിവേപ്പില -കുറച്ച് വെളിച്ചെണ്ണ -രണ്ടു സ്പൂണ്‍ ഉപ്പ് -ആവശ്യത്തിനു പുളി-ഒരു ചെറിയ നാരങ്ങ വലുപ്പത്തില്‍ ചെയേണ്ട വിധം :- ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഉലുവ ചേര്‍ക്കുക .,ഉള്ളികളും മുളകുകളും കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റുക അതിലേക്ക് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക..നന്നായി തിളക്കുമ്പോള്‍ വാങ്ങുക.. ചൂട് ചോറും പുളിയും മീന്‍ വറുത്തതും പപ്പടവും കുറച്ച് അച്ചാറും ഉണ്ടെങ്കില്‍ എത്ര കലം ചോറുണ്ടു എന്നു ചോദിച്ചാ മതി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post