ചക്കപ്പുഴുക്ക്
ആവശ്യമുള്ള സാധനങ്ങൾ:
ചക്കച്ചുള ചവിണി കളഞ്ഞ് വൃത്തിയാക്കിയത് (ലേശം മധുരം വച്ചുതുടങ്ങിയ ചക്കയും ഉപയോഗിയ്ക്കാം) - ഏകദേശം കാൽ കിലോ.
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്.
തേങ്ങ - അര മുറി.
കാന്താരിമുളക് - എരിവിനനുസരിച്ച്.
ജീരകം - അര സ്പൂൺ.
വെളിച്ചെണ്ണ, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
ചക്കച്ചുളകൾ രണ്ടായി കീറിയശേഷം വട്ടത്തിൽ അരിഞ്ഞെടുക്കുക. ഈ ചുളകളുടെ കുരു തൊലി കളഞ്ഞ് നീളത്തിൽ നുറുക്കിയെടുക്കുക.
ചക്കയും കുരുവും കൂടി മഞ്ഞൾപ്പൊടിയും സ്വല്പം മുളകുപൊടിയും (മുളകുപൊടി പേരിനു മാത്രം ചേർത്താൽ മതി. കാന്താരിമുളകിന്റെ സ്വാദാണ് മുന്നിട്ടുനിൽക്കേണ്ടത്) ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേയ്ക്ക് തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചെടുത്തത് ചേർത്ത് നന്നായി യോജിപ്പിക്കുക (ചിലർ വെളുത്തുള്ളിയും ചേർക്കുമെന്ന് തോന്നുന്നു). അവസാനം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കുക. പുഴുക്ക് അധികം വെള്ളമയമില്ലാതെ കട്ടിയായിരിക്കണം. (ചക്ക വേവിയ്ക്കുമ്പോൾ ഒരുപാട് വെള്ളമൊഴിക്കരുത്).
കഞ്ഞിയ്ക്ക് പറ്റിയതാണ് ഇത്. വെറുതെയും കഴിയ്ക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes