കള്ളപ്പം (Kallappam)

1. 2 കപ്പ്‌ പച്ചരി.
2. 1 കപ്പ്‌ തേങ്ങ
3. ഈസ്റ്റ്‌ കാല്‍ ടീസ്‌ സ്പൂണ്‍ / തെങ്ങിന്‍ കള്ള്‌ ഒരു ഗ്ലാസ്‌
4. പഞ്ചസാര 6 ടീസ്‌ സ്പൂണ്‍

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം പൊടിക്കുക

2. ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട്‌ വയ്ക്കുക.

3. 2 സ്പൂണ്‍ അരിപ്പൊടി ഒരുകപ്പ്‌ വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച്‌ തുടരെ ഇളക്കി കുറുക്കി എടുക്കുക(കപ്പു കാചുക).

4. പൊടിച്ച അരി, തേങ്ങാ ചിരവിയത്‌, ഈസ്റ്റ്‌ ലായനി, കപ്പു കാച്ചിയത്‌ എന്നിവ നന്നയി മിക്സ്‌ ചെയ്തു വെള്ളം കുറച്ച്‌ കുഴച്ച്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത്‌ 15 മിനിട്ട്‌ വയ്ക്കുക.

6. ഉപ്പ്‌ പാകത്തിനു ചേര്‍ത്ത്‌ അപ്പം ചുടാം

NB: മാവു കുഴയ്ക്കുമ്പോള്‍ ഒരു കപ്പ്‌ ചോറും കൂടി അരച്ച്‌ ചേര്‍ത്താല്‍ അപ്പത്തിനു നല്ല മയം കിട്ടും.

*****************************
ബീഫ് കറി

ബീഫ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

അവശ്യമുള്ള സാധനങ്ങള്‍
1 നല്ല പോത്തിറച്ചി ചെറുതായി മുറിച്ചത്. 1 കിലോ
2 സവാള ഇടത്തരം കനം കുറച്ചരിഞ്ഞത് രണ്ട്

3 തക്കാളി ഇടത്തരംഎട്ടായി മുറിച്ചത് നാല്

4 പച്ച മുളക് കീറിയത് ആറ് പത്ത് (എരിവനുസരിച്ച്‌)

5 ഇഞ്ചി (രണ്ടിഞ്ചു) തൊലി കളഞ്ഞു ചതച്ചത്.

6 വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 15 അല്ലി

7 മല്ലിപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍

8 മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍

9 മഞ്ഞള്‍ പൊടി അര ടേബിള്‍ സ്പൂണ്‍

10 ജീരകം ഒരു ടീസ്പൂണ്‍

11 ഉലുവ ഒരു ടീസ്പൂണ്‍

12 ഏലക്ക തൊലി വിടര്ത്തി യത് 3

13 ഗ്രാമ്പൂ 3

14 കറുവാപ്പട്ട ഒരിഞ്ചു നീളത്തില്‍

15 ഉപ്പ് പാകത്തിന്

16 കുരുമുളക് ചതച്ചത് ഒരു ടീസ്പൂണ്‍

17 വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

18 ചുവന്നുള്ളി ചെരുതായരിഞ്ഞത് ആറു അല്ലി.

19 കറിവേപ്പില എട്ടു അല്ലി

തയ്യാറാക്കുന്ന വിധം

ഇറച്ചി കഴുകി വെള്ളം വാലാന്‍ വെക്കുക. 7 - 9 ചേരുവകള്‍ ചീനച്ചട്ടിയില്‍ ചെറു ചൂടില്‍ വറുത്തെടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ (മണ്ചുട്ടി ഏറെ ഉത്തമം) ഒന്നുമുതല്‍ പതിനഞ്ചു വരെ ചേരുവകള്‍ ഒരുമിച്ചു ചേര്ത്ത്ം ഇറച്ചി മൂടുന്നത് വരെ വെള്ളമൊഴിച്ച് നന്നായി കുഴച്ച് അടുപ്പില്‍ വച്ച് വേവിക്കുക തിളച്ചു കഴിഞ്ഞാല്‍ തീ തീരെ കുറച്ച നന്നായി മൂടി വേവിക്കുക. വെന്തു അടുപ്പില്‍ നിന്നറക്കി വച്ച് ആറ് കറിവേപ്പില അല്ലിയും കുരുമുളക് പൊടിയും ചേര്ത്തി ളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചുവന്നുള്ളിയിട്ട് ഗോള്ഡ്ന്ബ്രൌ ണ്‍ നിരമാകുന്നത് വരെ ഇളക്കി രണ്ടല്ലി കറിവേപ്പില കൂടി ചേര്ത്തി ളക്കി അതിലേക്ക് കറിയില്‍ നിന്ന് അല്പം ചേര്ത്തി ളക്കി കരിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم