തൈര് സാദം
By: Jeeja SThampan

പച്ചരി – 1/2 cup
വെള്ളം – 1 ½ cup
ചൂട് പാല്‍ – 3/4 cup
പുളികുറഞ്ഞ കട്ട തൈര് – 3/4 to 1 cup
വെളിച്ചെണ്ണ
കടുക് – 1/2 tsp
ഉഴുന്ന് പരിപ്പ് – 1/2 tsp
കറിവേപ്പില ആവശ്യത്തിന്
ഇഞ്ചി അരിഞ്ഞത് – 1/2 tsp
കാരറ്റ്‌ ഗ്രേറ്റ് ചെയ്തത് – 2 tbsp
പച്ചമുളക് അരിഞ്ഞത്– 1
ഉപ്പ് ആവശ്യത്തിന്
പച്ചരി നന്നായി കഴുകി വെള്ളം ചേര്ത്ത് കൂക്കെരില്‍ 4 വിസില്‍ കേപ്പിച്ചു ആവി പോകുമ്പോള്‍ തുറക്കുക അത് ഒരു തവിയുടെ പുറം കൊണ്ട് ഉടച്ചു വെയ്ക്കുക ഒന്ന് തണുക്കുമ്പോള്‍ അതിലേക്കു ചൂട് പാല്‍ ചേര്ത്ത് നന്നായി ഇളക്കി വെയ്ക്കുക , ഒരു പാത്രത്തില്‍ തൈര് എടുത്തു ആവിശ്യത്തിന് ഉപ്പ് ചേര്ത്ത് നന്നായി ഇളക്കി (അല്പം കൂടുതല്‍ ഉപ്പ് ചേര്ത്തോള് ചോറില്‍ ചേര്ക്കുമ്പോള്‍ കറക്റ്റ് ആകും ) ഒന്ന് ചൂട് ആറിയ ചോറിലേക്ക് ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു മാറ്റി വെയ്ക്കുക.
താളിക്കാന്‍ ഉള്ള പാത്രം വെച്ച് അതിലേക്കു എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ ഉഴുന്ന് പരിപ്പ് ഇട്ടു നിറം മാറാന്‍ തുടങ്ങുമ്പോള്‍ ബാക്കി ഉള്ള ചേരുവകള്‍(ഇഞ്ചി,കാരറ്റ്‌, പച്ചമുളക്) ഇട്ടു 2 മിനിട്ട് വഴറ്റി ചോറിലേക്ക് ചേര്ത്ത് ഇളക്കി എടുക്കുക സ്വാദുള്ള തൈര് സാദം റെഡി കടുമാങ്ങയും തൈര് മുളകും കൂട്ടി ..............

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post