മുളക് ചെമ്മീൻ റോസ്റ്റ് -കമാലക്കടവ് സ്പെഷ്യൽ:
By:- Mabel Vivera
അതേയ് അമ്മച്ചീ കൊച്ചി പഴയ കൊച്ചിയല്ലാ എന്ന് കേൾക്കുന്നു - അതിൽ വല്ല സത്യവും ഉണ്ടോ? പണ്ടത്തെ കൊച്ചിയല്ലേൽ ഒരു സുഖോം ഇല്ലന്നേ അതോണ്ട് ചോദിച്ചതാ.
പണ്ട് കാലത്ത്, ഒരു പത്തു പന്ത്രണ്ടു കൊല്ലം മുൻപ് ചേട്ടായിയും ഞാനും ഏതു നേരവും തല്ലു പിടിക്കും- അറബിക്കടലിലെ മീനിനാണോ അഷ്ടമുടി കായലിലെ മീനിനാണോ രുചി കൂടുതൽ - ഇതാണ് വിഷയം. അഷ്ടമുടി കായലിലെ കരിമീൻ ഒരു മീൻ തന്നെയാ കേട്ടോ... ചേട്ടായിയും ഞാനും ആ കാര്യത്തിൽ ഇപ്പോഴും ഒത്തു തീര്പ്പായിട്ടില്ല. തല്ലു പിടിക്കാൻ എന്നും എന്തെങ്കിലും വേണോലോ .. ഒരു കാരണവും കിട്ടാത്ത വളരെ വിരളമായ ദിവസ്സങ്ങൾക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്ന ഐറ്റം ആണ് മീന്റെ രുചിയും ഗുണവും.
പിന്നെ ചെമ്മീന്റെ കാര്യം അത് ഒത്തു തീർപ്പാക്കാനായി ഫോർട്ട് കൊച്ചി കമാല കടപ്പുറത്ത് മുൻപൊരിക്കൽ പോയീ.. അവിടെ ബീച്ചിന്റെ അടുത്ത് ചീനവലകൾക്കടുത്തു മീൻ കച്ചവടക്കാർ നിരനിരയായി ഇരിക്കും.. ചിലർക്ക് വലിയ ഷെഡ് തന്നെ ഉണ്ട്.. വേറെ ചിലര് കുട്ടയിലും അലൂമിനിയം പാത്രങ്ങളിലും ആയി മീനും ചെമ്മീനും ഞണ്ടും വെച്ച് കുടയും ചൂടി ഈച്ചയും ഓടിച്ചു ഇരിക്കും ... നമ്മൾ നടന്നു ചെല്ലുന്ന കണ്ടാ മതി വിളി തുടങ്ങും.. " സിസ്റെറെ .. പെങ്ങാളെ . ഇങ്ങാട് വാ ഇത് നോക്കിയേച്ചും പോന്ന് "
ഈ കച്ചവടക്കാരുടെ അടുത്ത് തന്നെ രണ്ടോ മൂന്നോ ഓലമേഞ്ഞ കടകൾ ഉണ്ടായിരുന്നു- ' You buy, we cook' എന്നാണു ഇവരുടെ പേര്... നമ്മൾ അവിടെ നിന്ന് വാങ്ങിക്കുന്ന മീനും ചെമ്മീനും ഒക്കെ ഇവർ നമ്മൾക്ക് കറി വെച്ച് തരും - വളരെ കുറച്ചു സമയം മതി.
പരീക്ഷണാർത്ഥം ഞങ്ങളും രണ്ടു കിലോ ചെമ്മീൻ മേടിച്ചു ഇത് പോലെ ഒരു കൂക്കറിന്റെ അടുത്ത് ചെന്ന്..
ആൾ നമ്മളെ നോക്കി ചോയിച്ചു . " നുമ്മ മജീദ് .. നിങ്ങക്ക് എരിവൊക്കെ പിടിക്കൂലോ," ഓ കുയപ്പം ഇല്ല്യാന്ന മട്ടിൽ നമ്മളും.. പുള്ളി മിന്ന്നൽ വേഗത്തിൽ ചെമ്മീൻ കിള്ളി വൃത്തിയാക്കി, തലയൊക്കെ അവിടെ കറങ്ങി നടന്ന പൂച്ചയ്ക്ക് കൊടുത്തു .. പുള്ളി കഴുകിയത് അത്ര ശെരിയായില്ല എന്ന് ഞാൻ പിറുപിറുത്തു... ഒരു ഞളുങ്ങിയ അലൂമിനിയം പാത്രത്തിൽ ഒറ്റ അടുപ്പുള്ള മണ്ണെണ്ണ സ്റ്റൊവ് കത്തിച്ചു ചെമ്മീൻ വേവിക്കാൻ തുടങ്ങി. ഞാൻ പിന്നെയും പിറുപിറുത്തു.. പാത്രം പോരാ , കറിക്ക് മണ്ണെണ്ണയുടെ ചുവ ഉണ്ടാകും എന്നൊക്കെ മുറുമുറുപ്പു തുടർന്നു.. മജീദ് കുറച്ചു കഴിഞ്ഞു ചേട്ടായിയോടു -" നിങ്ങ വെള്ളം അടിക്കുവോ ഭായീ" ചേട്ടായി ഒന്നു നീട്ടി മൂളി , അത് ഏതു അർത്ഥത്തിൽ വേണേലും എടുത്തോ എന്ന മട്ടിൽ. നമ്മക്കറിഞ്ഞൂടെ സത്യാവസ്ഥ .. ആ മൂളലിനു മജീദിന്റെ മറുപടി -" അല്ല ഭായീ ഈ ഫ്രീക്കിന്റെ കൂടെ ജീവിച്ചാൽ ആരായാലും രണ്ടടിച്ചു പോകും - അതോണ്ട് ചോദിച്ചതാ". എന്നിട്ട് എന്റെ മുഖത്ത് നോക്കി ഒരു കാച്ചും " സിസ്റ്റെറിനു ഫീലിംഗ്സ് ആയിട്ടില്ലല്ലോ"
എന്തായാലും സമയം പോയതറിഞ്ഞില്ലാ ... മജീദ് ഭായി നല്ല ഒന്നാന്തരം മുളക് ചെമ്മീൻ റോസ്റ്റ് നിന്ന നിൽപ്പിൽ ശെരിയാക്കി തന്നു.. ഫൈവ് സ്റാർ ഹോട്ടലിലെ പ്രസന്റേഷൻ ഒന്നും ഇല്ലെങ്കിലും ആ റോസ്റ്റ് ഒരു ഒന്നൊന്നൊര റോസ്റ്റ് തന്നെ ആയിരുന്നു .. അവിടെ കപ്പ ഉടച്ചതും ഉണ്ടായിരുന്നു. ഇറങ്ങുമ്പോൾ എന്നോട് പറഞ്ഞു " സിസ്റ്ററെ, മട്ടാഞ്ചേരി കുരിശ്ശിന്റെ അവിടെ പോയേച്ചും പോണേ .. "
ഒരു ഇസ്ലാം മത വിശ്വാസിയായ മജീദിന് കുരിശിനോടുള്ള ഭക്തി എന്നെ അത്ഭുതപ്പെടുത്തി. പിന്നെ ഞാൻ ഓർത്തു അതല്ലേ കൊച്ചിയെ കൊച്ചിയാക്കുന്നത് .. ആ ഒരുമയും കൂട്ടായ്മയും അല്ലേ നുമ്മടെ നാടിനെ ദൈവത്തിന്റെ നാടാക്കുന്നത് ...
പിന്നെ ഞാൻ അറിഞ്ഞു ആ കടകൾ ഒക്കെ അവിടുന്ന് പോയെന്നു, അവിടെ ചെമ്മീൻ വരട്ടിയും മീൻ വറുത്തും കഴിഞ്ഞിരുന്ന മജീദിനെയും ആന്റോയേയും പോലുള്ളവർ ഇന്ന് എവിടെയാണോ ആവോ..
മജീദിന്റെ ആ കൊച്ചു ഓലക്കടയിലെ മണ്ണെണ്ണ സ്റ്റൊവിൽ ഞളുങ്ങിയ ചട്ടിയിൽ ഉണ്ടാക്കിയ മുളക് ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയ വിധം താഴെ എഴുതുന്നു.

-------------------------- -------------------------
ആവശ്യമായവ: ചെമ്മീൻ/ കൊഞ്ചു ഇടത്തരം, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉണക്കമുളക് ഇടിച്ചത്, എണ്ണ, ഉപ്പു ( ഒരു ചെറിയ സ്പ്പോണ്‍ മൈദാ)
ഉണ്ടാക്കുന്ന രീതി: അരക്കിലോ ചെമ്മീൻ തോടും തലയും കളഞ്ഞു വൃത്തിയാക്കി കഴുകി എടുക്കുക. അതിൽ കുറച്ചു ഉപ്പും മഞ്ഞളും 6 ചെറിയ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞതും ചേർത്ത് അധികം വെള്ളം ചേർക്കാതെ പത്തു മിനിട്ടോളം വേവിക്കുക. അടുപ്പിൽ നിന്നും മാറ്റുമ്പോൾ വെള്ളം വറ്റിയിട്ടുണ്ടാകണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി 3-4 സവാള നീളത്തിൽ അരിഞ്ഞു വെച്ചത് വഴറ്റി എടുക്കുക. ഇതിലേയ്ക്ക് 2 ചെറിയ സ്പൂണ്‍ ഇടിച്ച ഉണക്ക മുളക് ചേർക്കുക - ഇത് നേർമയായ സാധാരണ മുളക് പൊടിയല്ല, അച്ചാറിൽ ഉപയോഗിക്കുന്ന രീതിയിൽ തരുതരുപ്പുള്ള ഉണക്ക മുളക് പൊടി. എരിവു നിങ്ങളുടെ രുചിക്കനുസ്സരിച്ചു ചേർക്കുക - ഇടിച്ച മുളകിന് സാധാ പൊടിയെക്കാൾ എരിവു കൂടുതൽ ആണ്. ഇതിലേയ്ക്ക് വേവിച്ചു വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കുക.
ഇതിലേയ്ക്ക് ചെറിയ സ്പൂണ്‍ മൈദാ വെള്ളത്തിൽ കുറുക്കി ചേര്ക്കുക. നല്ല തീയിൽ വഴറ്റി എടുത്തു പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ചെമ്മീൻ കഷ്ണങ്ങളിൽ ഉള്ളിയും കൂട്ടും നല്ലവണ്ണം പെരണ്ടിരിക്കും. ചൂട് ചോറിനൊപ്പം കഴിക്കാൻ അത്യുത്തമം!

--------------------------

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes