ആഗ്രാ പേഡ

പേര് കേട്ട് ആരും പേടിക്കണ്ടാ..ആഗ്രയിലെ വിശേഷപ്പെട്ട ഒരു മധുരപലഹാരം നമ്മള് കേരളീയര്ക്കും ഉണ്ടാക്കാന്‍ പറ്റും..ഇതിന്റെ പ്രധാന ചേരുവ നമ്മുടെ പാവം കുമ്പളങ്ങാ ആണ്.ആഗ്രായില്‍ പോയിട്ടുള്ളവര്‍ ഒരിക്കലെങ്കിലും ഈ പലഹാരം കഴിച്ചിട്ടുണ്ടാവും ..അപ്പോള്‍ നമുക്കു നോക്കാം ഇതെങ്ങനെ ഉണ്ടാക്കുന്നു എന്ന് ????


ചേരുവകള്‍

ഉറപ്പുള്ള കുമ്പളങ്ങാ – 1 കിലോ

പഞ്ചസാര – 800 ഗ്രാം

ആലം പൌഡര്‍ -1/2 ടീസ്പൂണ്‍

( പൊട്ടാസ്യം അലുമിനിയം സള്ഫേഉറ്റ് )

റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍

വെള്ളം – 2 കപ്പ്

കാത്സ്യം ഹൈഡ്രോക്സൈഡ് ( പേടിക്കണ്ടാന്നേ ഇതു നമ്മുടേ ചുണ്ണാമ്പാ ) – 2 ടീസ്പൂണ്‍



ഉണ്ടാക്കുന്ന വിധം

ആലം അരക്കപ്പ് വെള്ളത്തില് കലക്കി മാറ്റി വെക്കുക.ചുണ്ണാമ്പ് 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരു വൃത്തിയുള്ള തുണിയില്‍ കൂടി ഒന്നോ രണ്ടോ പ്രാവശ്യം അരിച്ചെടുക്കുക.

വിളഞ്ഞ കുമ്പളങ്ങ അകത്തെ കുരു കളഞ്ഞ് തൊലി ചെത്തി ഒരിഞ്ച് നീളം,രണ്ടിഞ്ച് വീതി,ഒരിഞ്ച് കനം എന്ന വലുപ്പത്തില്‍ കഷണങ്ങളായോ ഇഷ്ടപ്പെട്ട വേറെ ഏതെങ്കിലും രൂപത്തിലോ മുറിച്ചെടുക്കുക.ഇതില് ഒരു കമ്പി കൊണ്ട് ചെറിയ ദ്വാരങ്ങള് ഉണ്ടാക്കുക

ഈ കഷണങ്ങള്‍ ചുണ്ണാമ്പു വെള്ളത്തില്‍ അര മണിക്കൂര്‍ നേരം മുക്കി വെക്കുക.കുമ്പളങ്ങയുടെ പുറത്തു അധികമുള്ള ചുണ്ണാമ്പു കളയുന്നതിനായി ഈ കഷണങ്ങള്‍ പച്ച വെള്ളത്തില്‍ നന്നായി കഴുകി എടുക്കണം.നേരത്തെ തയ്യാറാക്കിയ ആലം ലായനി എല്ലാ കഷണത്തിലും ഒരു പോലെ പുരളുന്ന വിധത്തില് തളിച്ച് നന്നായി ഇളക്കുക

ഈ കഷണങ്ങള് ഊറ്റിയെടുത്ത് അവ മൃദുവായി വെള്ളം ഊറുന്നതു വരെ തിളപ്പിക്കുക. എന്നിട്ട് ഈ കഷണങ്ങള് ഊറ്റിയെടുത്ത് നൂല്പാകത്തിലാക്കിയ പഞ്ചസാര സിറപ്പില് ഇട്ടു തിളപ്പിക്കണം.എന്നിട്ട് ഇതു അടച്ചു വെക്കണം

അടുത്ത ദിവസം വീണ്ടും ഇതു തിളപ്പിക്കുക.സിറപ്പ് നല്ല പോലെ കൊഴുത്തു കഷണങ്ങളില് തരി രൂപത്തില്‍ പഞ്ചസാരയുടെ ഒരു പാട ഉണ്ടാകുന്നതു വരെ ഇതു തുടരുക.ഈ പരിപാടി ഒരാഴ്ച്ച തുടരാവുന്നതാണ്.

അതിനു ശേഷം അധികം ഉള്ള സിറപ്പ് ഊറ്റി കഷണങ്ങളില്‍ റോസ് വാട്ടറ് തളിച്ചാല് ആഗ്രാ പേഡ റെഡി. രണ്ടാഴ്ച്ച വരെ ഇതു കേടാകാതെ ഇരിക്കും..

അപ്പോള് തുടങ്ങുകയല്ലേ.. കുമ്പളങ്ങാ മുറിക്കൂ..പേഡ ഉണ്ടാക്കൂ ..കഴിക്കൂ..പ്രമേഹ രോഗികള് കഴിക്കരുത് കേട്ടോ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post