പാലട പ്രഥമന്‍ പലസ്ഥലങ്ങളിലും വ്യത്യസ്ഥ രീതികളില്‍ ഉണ്ടാക്കാറുണ്ട്. അതില്‍ ചില രീതികള്‍ :- 

പാലട പ്രഥമന്‍

ചേരുവകകള്‍

പാലട - 1/4 കപ്പ്

പാല്‍ - 4 കപ്പ്

വെള്ളം - 2 കപ്പ്

കണ്ടന്‍സ്ഡ് മില്‍ക് - 1 കപ്പ്

പഞ്ചസാര - 1/2 കപ്പ്

നെയ്യ് - 2 ടീ. സ്പൂണ്‍

അണ്ടിപരിപ്പ് - 5 എണ്ണം

ഉണക്ക മുന്തിരി - 10 എണ്ണം

ഏലക്ക - 3 എണ്ണം

തയ്യാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതില്‍ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യില്‍, പിളര്‍ന്ന അണ്ടിപരിപ്പിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങയിട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ , പോടിച്ച ഏലക്കായ് കൂടി ചേര്‍ത്ത് ചൂടാക്കുക. വെള്ളം വാര്‍ത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം െ്രെഫ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട് , തീ കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും 2/3 കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടന്‍സ്ഡ് മില്‍ക്കുകൂടി ഒഴിച്ച് ഏഴുമിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. പാലട പ്രഥമന്‍ തയ്യാര്‍ .
***************************************
പാലട പ്രഥമന്‍

വേണ്ട സാധനങ്ങള്‍:

1. അരിപ്പൊടി 200 ഗ്രാം
2. പാല് 3 ലിറ്റര്
‍3. പഞ്ചസാര ¾ ഗ്ലാസ്സ് (ആവശ്യത്തിന്)
4. നെയ്യ് 4 ടീസ്പൂണ്‍
5. വാഴയില ആവശ്യത്തിന്
6. ഏലക്കാ പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

അരിപ്പൊടി ഒരു പാത്രത്തില്‍ എടുത്ത് 100 മില്ലി പാലും ചെറുചൂടുവെള്ളവും കൂട്ടി അടയ്ക്കുള്ള പരുവത്തിള്‍ കുഴയ്ക്കുക. വാഴയില ചെറുതായി കീറി അതില്‍ ഈ മിശ്രിതം പരത്തി ആവിയില്‍ വേവിച്ചെടുക്കുക. അധികം വേവരുത്. പാത്രത്തില്‍ നിന്നുമെടുത്ത് തണുത്തതിനു ശേഷം ഒരു പരന്ന വൃത്തിയുള്ള പലകപ്പുറത്ത് ഓരോ അടയും വെച്ച് ചെറുതായി കൊത്തിയരിയുക (ഡൈമണ്ട് ആകൃതിയില്‍).ചുവടുകട്ടിയുള്ള പാത്രം (ചെറിയ ഉരുളിയുമാവാം) എടുത്ത് അടുപ്പില്‍ വെച്ച് 3 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായ പാത്രത്തിലേക്ക് അടയിട്ടിളക്കുക. തീ കൂട്ടി അട പകുതി മൊരിഞ്ഞ പാകത്തില്‍ ഇറക്കുക.മറ്റൊരു പാത്രത്തില്‍ 2.5 ലിറ്റര്‍ പാലെടുത്ത് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് മെല്ലെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചേര്‍ത്ത് 5 മിനുട്ട് കൂടി ഇടത്തരം തീയില്‍ ഇളക്കുക. പിന്നീട് അട ചേര്‍ത്ത് 10 മിനുട്ട് ഇളക്കുക. (ഇളക്കുമ്പോള്‍ പോന്നിക്കരയെ (കല്യാണരാമന്‍ – ഇന്നസെന്‍റ്) ഓര്‍ക്കുന്നത് നല്ലതായിരിക്കും). അട പൊടിയാതെ ഇളക്കണം. കുറുകി വരുമ്പോള്‍ ബാക്കി പാലും ചേര്‍ത്ത് ഇളക്കുക. തീയില്‍ നിന്നിറക്കി ഏലക്കാപൊടിയും ബാക്കി നെയ്യും ചേര്‍ത്തിളക്കി വിളമ്പാം
*******************************
പാലട പ്രഥമന്‍

ചേരുവകള്‍

അട = 500 ഗ്രാം
നെയ്യ് = പാകത്തിന്
ഏലയ്ക്കാപ്പൊടി = അര ടീസ്പൂണ്‍
തേങ്ങ = രണ്ടെണ്ണം
കിസ്മിസ് = 25 ഗ്രാം
ശര്‍ക്കര = 750 ഗ്രാം
വെളിച്ചെണ്ണ = ആവശ്യത്തിന്

പാകവിധം

തേങ്ങ ചിരവി രണ്ടുതരം പാല്‍ എടുക്കുക. ശര്‍ക്കര പാലുകാച്ചി അരിച്ചെടുക്കുക. ഒരു പരന്ന പാത്രത്തില്‍ വെള്ളം എടുത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അട അതില്‍ പത്തു മിനിറ്റ് വേവിക്കുക. വെന്തശേഷം അട ഊറ്റി വയ്ക്കുക. ഉരുളിയില്‍ നെയ്യ് ചൂടാകുമ്പോള്‍ അടയിട്ട് വഴറ്റിയെടുക്കുക. വരട്ടിയ അടയില്‍ രണ്ടാം പാല്‍ ചേര്‍ത്തിളക്കുക. ഏകദേശം വറ്റി വരുമ്പോള്‍ ശര്‍ക്കര, പാല്‍ ഒഴിച്ചിളക്കുക. ഏലയ്ക്കാ പൊടിച്ചതും ചേര്‍ക്കുക. കുറുകി വരുമ്പോള്‍ തലപ്പാലും ചേര്‍ത്തിളക്കി വാങ്ങുക. നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും ഇട്ടിളക്കി ഉപയോഗിക്കാം. തേങ്ങാപ്പാലിനു പകരം പശുവിന്‍ പാലും ഉപയോഗിക്കാം.
**************************************
പാലട പ്രഥമന്‍

ചേരുവകള്‍

ഉണക്കലരി = 250 ഗ്രാം
പാല്‍ = രണ്ടു ലിറ്റര്‍
വെളിച്ചെണ്ണ = രണ്ടു ടീസ്പൂണ്‍
പഞ്ചസാര = 750 ഗ്രാം

പാകവിധം

ഉണക്കലരി വെള്ളത്തില്‍ കുതിര്‍ത്തു പൊടിക്കണം. അരിപ്പൊടിയില്‍ വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് ദോശമാവു പോലെ കലക്കുക. മാവ് വാഴയിലയില്‍ ഒഴിച്ച് ഇല മടക്കുക. തിളച്ചവെള്ളത്തിലിട്ട് ഈ ഇല ഒരു മണിക്കൂര്‍ വേവിക്കുക. വേവുമ്പോള്‍ വെള്ളം കളഞ്ഞ് തണുത്ത വെള്ളം ഒഴിക്കുക. ഇല തണുത്ത ശേഷം അട പുറത്തെടുത്ത് കഷണങ്ങളക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. കുറുകുമ്പോള്‍ പായസമാക്കി ഇറക്കിവയ്ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post