അച്ചപ്പം
By :- Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി പൊടി = 4 ഗ്ലാസ് ( വറുക്കേണ്ട ആവശ്യമില്ല )
മുട്ട = രണ്ടു എണ്ണം
പഞ്ചസാര = 75 ഗ്രാം
തേങ്ങാപ്പാല്‍ = ഒരു തേങ്ങയുടേത്
എള്ള് = ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ = പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി, തേങ്ങാപ്പാല്‍, മുട്ട പതച്ചത്, പഞ്ചസാര, എള്ള്, ഉപ്പ് എന്നിവ ഒരുമിച്ചു കലക്കുക. അച്ച് എണ്ണയിലിട്ട് മൂക്കുമ്പോള്‍ അച്ചിന്റെ മുക്കാല്‍ ഭാഗം മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കി പിടിക്കണം.
ഒന്നുരണ്ടു തട്ടുമ്പോള്‍ അച്ചപ്പം ഇളകി വരും. ഇത് പൊടിയാതെ തിരിച്ചും മറിച്ചുമിട്ട് ഒരുപോലെ മൂപ്പിച്ചു കോരുക.
( അച്ചപ്പത്തിന്റെ അച്ചു പുതിയതാണെങ്കിലും ,കുറേക്കാലം ഉപയോഗിക്കാതെ ഇരുന്നാലും പിന്നീട് ഉണ്ടാക്കുമ്പോള്‍ അച്ചപ്പം അച്ചില്‍ നിന്നും വിട്ടു പോരില്ല. അത് കൊണ്ട് അച്ചപ്പം ഉണ്ടാക്കുന്നതിനു മുന്‍പ് വാളന്‍ പുളി ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ അച്ചു അര മണിക്കൂര്‍ നേരം തിളപ്പിക്കണം )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes