ഷേരി മസാല ഫ്രൈ
By:- Sherin Mathew

ദുബൈയിൽ വളരെ പ്രശസ്തമായ ഒരു രെസ്റ്റരെന്റ് ഉണ്ട്
അവരുടെ മെനുവിലെ ഏറ്റവും പ്രശസ്തമായ ഒരു വിഭവമാണ് ഷേരി മസാല ഫ്രൈ.
എത്രയോ വട്ടം അവിടെ നിന്നും ഇത് കഴിച്ചിട്ടുണ്ട് എങ്കിലും ഇതിന്റെ റെസിപി ചോദിയ്ക്കാൻ എനിക്ക് മനസ്സ് വന്നിട്ടില്ല. പറഞ്ഞു തരില്ല എന്ന് നല്ല തീര്ച്ച ഉണ്ടായിരുന്നു.. അത്ര prestigious ആണ് അവര്ക്ക് ഈ വിഭവം.
അപാര രുചിയാണ് ഇതിനു എന്ന് ഇത് ഉണ്ടാക്കുമ്പോൾ നിങ്ങള്ക്കും മനസ്സിലാവും.

ഓരോ പ്രാവശ്യം ഇത് കഴിക്കുമ്പോഴും ഇതിന്റെ മസാല വളരെ ലളിതമാണ് എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നാരങ്ങ നീരും ഒക്കെ ഉണ്ടെന്നു തോന്നി.
മസാല ഒരുപാടു വേവിക്കില്ലെന്നും മനസ്സിലായി.
അവസാനം അവൻ പിടി തന്നു. റെസിപി ചുവടെ

ആവശ്യമായ

ഷേരി - 1 എണ്ണം (750 ഗ്രാം - 1 കിലോ) തല മുറിച്ചു മാറ്റി അകം വൃത്തി ആക്കി ഉപ്പും നാരങ്ങ നീരും പുരട്ടി 20 മിനിറ്റ് വെക്കുക.

വറക്കാൻ
കശ്മീർ മുളകുപൊടി (പിരിയൻ) 2 ടി സ്പൂണ്‍
കുരുമുളകുപൊടി - 2 ടീസ് സ്പൂണ്‍
മഞ്ഞൾപൊടി - 1 / 2 ടി സ്പൂണ്‍
ഉപ്പു - അല്പം മാത്രം (ഉപ്പും നാരങ്ങ നീരും പുരട്ടി വെച്ചിരിക്കുന്നത് കൊണ്ട്)
വെളിച്ചെണ്ണ - 100 മില്ലി

പൊടികൾ എല്ലാം യോജിപ്പിച്ച് മീനിലേക്കു ഇട്ടു ഇളക്കി നന്നായി പുരട്ടുക. 10 മിനിറ്റ് ശേഷം ഒരു പാനിൽ പകുതി എണ്ണ ഒഴിച്ച് ഒരു വശം ചെറുതീയിൽ നന്നായി മൊരിക്കുക.
ചട്ടുകം കൊണ്ട് മീൻ ഒടിയാതെ തിരിച്ചിട്ടു ബാക്കി എണ്ണ ഒഴിച്ച് മറ്റേ വശവും മൊരിക്കുക. ഒരു പത്രത്തിലേക്ക് വറുത്ത മീൻ മാറ്റുക.

മസാലക്കു വേണ്ടത്

സവാള - 1 മീഡിയം വട്ടത്തിൽ അരിഞ്ഞത്
പച്ചമുളക് - എരിവില്ലാത്ത മുളക് 5 എണ്ണം ഓരോന്നും 3 ആയിട്ട് മുറിച്ചത്.
ഇഞ്ചി - 1 ഇഞ്ച്‌ കഷണം നീളത്തിൽ നേരിയതായി അരിഞ്ഞതു
വെളുത്തുള്ളി - 6 എണ്ണം വട്ടത്തിൽ നേരിയതായി അരിഞ്ഞത്
കറിവേപ്പില - 3 കതിർ

മഞ്ഞൾപൊടി - 1 ടി സ്പൂണ്‍
കാശ്മീര മുളകുപൊടി - 1 1 / 2 ടേബിൾ സ്പൂണ്‍
ഉപ്പു - അരപ്പിനു മാത്രം

നാരങ്ങനീർ - 1 മീഡിയം നരങ്ങയുടെത് (അല്പം മീനിൽ പുരട്ടാൻ ഇതിൽ നിന്നും മതി)

മീൻ വറുത്ത എണ്ണയിൽ സവാളയും ഇഞ്ഞിയും മുളകും ഇട്ടു വഴറ്റുക.അല[അം ഉപ്പു ചേർത്ത് കറിവേപ്പിലയും ചേര്ക്കുക.

മുളക് + മഞ്ഞൾ പൊടികൾ അല്പം വെള്ളം ചേർത്ത് കുഴച്ചു ഇതിലേക്ക് ചേര്ക്കുക. 1 / 4 കപ്പ്‌ വെള്ളം ഒഴിച്ച് ഒരു തിള വരുമ്പോൾ നാരങ്ങനീരും വെളുത്തുള്ളിയും ചേർത്ത് ഇളക്കി വരാത് വെച്ചിരിക്കുന്ന മീൻ ഇതിലേക്ക് ഇടുക. മസാല മീനിനു മേൽ പുരണ്ടിരിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post