ചിക്കന്‍ പക്കൊഡ
By: Renil John Kulathupuzha

ആന്ധ്രാപ്രദേശിന്റെ ഗ്രാമങ്ങളിലും മറ്റുമുള്ള ബാറുകളുടെ മുന്നില്‍ നമ്മുടെ നാട്ടില്‍ കണ്ടുവരുന്നതരം തട്ടുകടകള്‍ ഉണ്ട്. അവരുടെ ഒരു സ്പെഷ്യല്‍ ഐറ്റം ആണ് ചിക്കന്‍ പക്കൊഡ. ഒരിക്കല്‍ അത് കഴിച്ചുനോക്കിയ ഞാന്‍ വീണ്ടും പല സ്ഥലങ്ങളില്‍നിന്നും അത് വാങ്ങി കഴിച്ചു. എന്താണ് അതിനെ ഇത്ര രുചികരമാക്കുന്നത് എന്ന് അറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കാര്യം അവര്‍ അതില്‍ എന്തെക്കെയോ മായങ്ങള്‍ ചേര്‍ത്തേക്കാം, അജിനോമോട്ടോ തുടങ്ങിയ ശരീരത്തിന് ദോഷം ചെയ്യുന്നവയും ഉണ്ട്. എന്നാല്‍ ഏറെ ശ്രമിച്ചു ഞാന്‍ അതിനേക്കാള്‍ മികച്ചതും വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതും ആയ ഈ വിഭവം അമ്മച്ചിയുടെ അടുക്കളയില്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഒരു frozen ചിക്കന്‍ നന്നായി കഴുകി തൊലിയൊക്കെ കളഞ്ഞു എടുക്കുക. ഒരു ഇഞ്ച്‌ വലിപ്പമുള്ള കക്ഷണങ്ങളായി മുറിക്കുക. നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചാല്‍ എല്ലുകള്‍ പൊടിയാതെ നന്നായി മുറിച്ചെടുക്കുവാന്‍ കഴിയും. എല്ലാ കക്ഷണങ്ങളും ഒരേ വലിപ്പത്തില്‍ ആയാല്‍ നല്ലത്. നന്നായി വെള്ളം ഊറി പോകുവാന്‍ വെയ്ക്കുക.

ഇനി അതിലേക്കു
കാശ്മീരി ചില്ലി (പിരിയന്‍ മുളകുപൊടി) - 2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീ സ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂണ്‍
നാരങ്ങാ നീര് - ഒരു നാരങ്ങയുടെ
ഉപ്പു - ആവശ്യത്തിന്

ഇവ ചേര്‍ത്തു നന്നായി ഇളക്കി 3 മണിക്കൂര്‍ ഫ്രിഡ്ജിലെ ചില്ലറില്‍ വെയ്ക്കുക. അതിനു ശേഷം എടുത്തു ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിലേക്കു 4 ടീ സ്പൂണ്‍ corn flour ഉം അല്‍പ്പം ചാറ്റ് മസാലകൂടെ ചേര്‍ത്തു നന്നായി ഇളക്കുക.

ഒരു ചീനിച്ചട്ടിയില്‍ ആവശ്യത്തിനു എണ്ണ എടുക്കണം. കുറഞ്ഞുപോകരുത്. മുങ്ങിക്കിടക്കാന്‍ ഉള്ള എണ്ണ വേണം. എണ്ണ നന്നായി ചൂടാകുമ്പോള്‍ തയ്യാറാക്കി വെച്ച ചിക്കന്‍ അതിലേക്കു കുറച്ചു ഇടുക. അതിനു ശേഷം തീ കുറയ്ക്കുക. നല്ല golden കളര്‍ ആകുമ്പോള്‍ വീണ്ടും തീ കൂട്ടി വെയ്ക്കുക. എണ്ണയില്‍ നിന്നും കോരുക. ചൂടോടെ ആസ്വദിക്കുക. വെള്ളമടി ടീം ആണെങ്കില്‍ കൊറിക്കാന്‍ വേറെ എന്താ വേണ്ടിയത്?
ട്രൈ ചെയ്യുക. നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അത് എഴുതുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post