ഗോതമ്പ് പായസം
By- Rajesh Channar ( ഓണത്തിന് ഉണ്ടാക്കിയതാണ്.. കുറവുകള്‍ കാണും ഏതായാലും ഞങ്ങള്‍ ഉണ്ടാക്കിയതുപോലെ രിസൈപ് പോസ്റ്റുന്നു)
സൂചി ഗോതമ്പ്(നുറുക്കിയത്) 400 ഗ്രാം
ഉണ്ടശര്‍ക്കര 1.2 കി.ഗ്രാം
തേങ്ങാപ്പാല്‍ 4 തേങ്ങയുടെത് ( 0.5ലിറ്റര്‍ ഒന്നാം പാലും 1.5 ലിറ്റര്‍ രണ്ടാം പാലും)
അണ്ടിപ്പരിപ്പ് 100 ഗ്രാം
ഉണക്കമുന്തിരി 100 ഗ്രാം
നെയ്യ് 150 ഗ്രാം
എലക്കായ് 15-20 എണ്ണം ചതച്ചത്
ചുക്കുപൊടി 20 ഗ്രാം
സൂചിഗോതമ്പ് ഒന്നുരണ്ടു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ഏകദേശം ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഉണ്ടശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. കുതിര്‍ത്തുവച്ചിരിക്കുന്ന ഗോതമ്പ് കുക്കറില്‍ വേവിച്ചെടുക്കുക(കുഴയരുത്). ചുവടു കട്ടിയുള്ള പാത്രത്തില്‍ അടുപ്പത്ത് തിളച്ചുകൊണ്ടിരിക്കുന്ന ശര്‍ക്കരപാനിയില്‍ വേവിച്ചെടുത്ത ഗോതമ്പ്ചേര്‍ക്കുക. മീഡിയം ഫ്ലെയിമില്‍ വേവിക്കുക.നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കുറുകിവരുമ്പോള്‍ രണ്ടാംപാല്‍ ഒഴിച്ച് വീണ്ടും തിളപ്പിക്കുക.നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അത് കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോള്‍ ചതച്ചുവച്ചിരിക്കുന്ന എലക്കായ് ചേര്‍ത്തിളക്കുക. നെയ്യില്‍ വഴറ്റിയ കശുവണ്ടിയും, ഉണക്ക മുന്തിരിയും നെയ്യുള്‍പ്പടെ പായസത്തിലേക്ക് ചേര്‍ക്കുക. സ്റ്റവ് ഓഫ് ചെയ്തശേഷം ചുക്കുപൊടി ചേര്‍ത്ത് നന്നായി ഇളക്കുക.
ഗോതമ്പ് പായസം തയാര്‍.
By- Rajesh Channar ( ഓണത്തിന് ഉണ്ടാക്കിയതാണ്.. കുറവുകള്‍ കാണും ഏതായാലും ഞങ്ങള്‍ ഉണ്ടാക്കിയതുപോലെ രിസൈപ് പോസ്റ്റുന്നു)
സൂചി ഗോതമ്പ്(നുറുക്കിയത്) 400 ഗ്രാം
ഉണ്ടശര്‍ക്കര 1.2 കി.ഗ്രാം
തേങ്ങാപ്പാല്‍ 4 തേങ്ങയുടെത് ( 0.5ലിറ്റര്‍ ഒന്നാം പാലും 1.5 ലിറ്റര്‍ രണ്ടാം പാലും)
അണ്ടിപ്പരിപ്പ് 100 ഗ്രാം
ഉണക്കമുന്തിരി 100 ഗ്രാം
നെയ്യ് 150 ഗ്രാം
എലക്കായ് 15-20 എണ്ണം ചതച്ചത്
ചുക്കുപൊടി 20 ഗ്രാം
സൂചിഗോതമ്പ് ഒന്നുരണ്ടു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ഏകദേശം ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഉണ്ടശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. കുതിര്‍ത്തുവച്ചിരിക്കുന്ന ഗോതമ്പ് കുക്കറില്‍ വേവിച്ചെടുക്കുക(കുഴയരുത്).
ഗോതമ്പ് പായസം തയാര്‍.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes