മുട്ട ബിരിയാണി
By:Sherin Mathew
മുട്ട ബിരിയാണി ഉണ്ടാക്കാൻ എല്ലാര്ക്കും അറിയാം.
എന്നാലും വെറയിറ്റി ഇഷ്ടമില്ലാത്തവർ ആരാണുള്ളത്
ഇത് വേറിട്ട ഒരു റെസിപി ആണ് എന്ന് ഞാൻ കരുതുന്നു
ഈ രീതി അറിയാവുന്നവർ നമ്മുടെ കൂടെ കാണും - അറിയാത്തവർക്കായി ഇത് ഇവിടെ ഷെയർ ചെയ്യുന്നു.
വളരെ സ്പ്യ്സി ആയ രീതി ആണ്. മുട്ട രണ്ടു രീതിയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്നു - മുട്ട പൊരിച്ചും, മുട്ട പുഴുങ്ങി എണ്ണയിൽ വറത്തും.
ആദ്യം തന്നെ ബിരിയാണിക്ക് വേണ്ട ബിരിയാണി മസാല തയ്യാറാക്കാം.
കറുവാപട്ട - 2 കഷണം
പെരുംജീരകം - 1 ടേബിൾ സ്പൂണ്‍
ജീരകം - 1/ 2 ടി സ്പൂണ്‍
ഏലക്ക - 4
കരയാംബൂ - 4
തക്കോലം - 1
ജാതിക്ക - ഒരു തുണ്ട് (ഇല്ലെങ്കിൽ ജാതി പത്രി - 1)
കുരുമുളക് - 1 / 2 ടി സ്പൂണ്‍
ഇത് നന്നായി ചൂടാക്കി പൊടിച്ചെടുക്കുക.
ഇനി ഗാർനിഷിനു വേണ്ടി
സവാള - 2 എണ്ണം കനം കുറച്ചു അരിഞ്ഞു എണ്ണയിൽ മൂപ്പിക്കുക
അണ്ടിപരിപ്പ് - 1 ടേബിൾ സ്പൂണ്‍ വറുത്തെടുക്കുക.
ഉണക്ക മുന്തിരി - 1 ടേബിൾ സ്പൂണ്‍ വറുത്തെടുക്കുക
തേങ്ങാപാൽ - 2 ടേബിൾ സ്പൂണ്‍ മാഗ്ഗി പൌഡർ ചെറു ചൂട് വെള്ളത്തിൽ കലക്കി ഇതിൽ അല്പം മഞ്ഞള പൊടി ചേർത്ത് തയ്യാറാക്കി വെക്കുക. (സാഫരോണ്‍ ആണ് ഉപയോഗിക്കേണ്ടത്)
റോസ് വാട്ടർ - 1 ടേബിൾ സ്പൂണ്‍
ചോറിനു
ബസ്മതി അരി - 2 1/ 2 കപ്പ്
ഒരു പത്രത്തിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇതിൽ രണ്ടു തുണ്ട് പട്ട 4 ഏലക്ക 4 കരയാമ്പൂ ഒരു ജാതി പത്രി 10 കുരുമുളക് ഒരു വായണ ഇല എന്നിവ മൂപ്പിച്ചു ഒരു നുള്ള് ബിരിയാണി മസാലയും ചാവഷ്യതിനു ഉപ്പും വെള്ളവും ചേർത്ത് 90% വെന്താൽ ഒരു നാരങ്ങ പിഴിഞ്ഞു ചേർത്ത് ഇളക്കുക. ശേഷം വെള്ളം ഊറ്റി ഒരു ടേബിൾ സ്പൂണ്‍ നെയ്യും ഒരു സവാള മൂപ്പിച്ചു വെച്ചിരിക്കുന്ന ഉള്ളിയിൽ പകുതിയും ചേർത്ത് കുടഞ്ഞു ഇളക്കി പത്രം അടക്കാതെ തുറന്നു മാറ്റി വെക്കുക (അരി വെന്തു പോകാതെ ഇരിക്കാനാണ്)
മുട്ട പൊരിക്കുന്നതിന്
മുട്ട - 3
സവാള - 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് - 2 അരിഞ്ഞത്
മല്ലിയില - 1 സ്പൂണ്‍ (അരിഞ്ഞത്)
ബിരിയാണി മസാല - 1/ 2 സ്പൂണ്‍ (തയ്യാറാക്കി വെച്ചിരിക്കുന്നതിൽ നിന്നും)
ഉപ്പു - ആവശ്യത്തിനു
മുട്ട മേൽ പറഞ്ഞവ ചേർത്ത് നന്നയിനന്നായി അടിച്ചു യോജിപ്പിച്ച് പാനിൽ ഒഴിച്ച് വറക്കുക. ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു തയ്യാറാക്കി വെക്കുക)
മുട്ട പുഴുങ്ങി വറക്കാൻ
മുട്ട - 4 പുഴുങ്ങി മുറിച്ചെടുക്കുക
മുളകുപൊടി - 1/ 4 ടി സ്പൂണ്‍
മഞ്ഞള്പൊടി - ഒരു നുള്ള്
ബിരിയാണി മസാല - 1/ 2 ടി സ്പൂണ്‍ (തയ്യാറാക്കി വെച്ചിരിക്കുന്നതിൽ നിന്നും)
ഉപ്പു - ഒരു നുള്ള്
എണ്ണ - വറുക്കാൻ (3 ടേബിൾ സ്പൂണ്‍)
പൊടികൾ അല്പം വെള്ളത്തില ചാലിച്ച് മുട്ടയിൽ പുരട്ടി വറുത്തെടുക്കുക.
ഗ്രേവിക്ക് വേണ്ടി
ഉള്ളി - 2 എണ്ണം അരിഞ്ഞത്
ഇഞ്ചി പേസ്റ്റ് - 1 ടി സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
തക്കാളി - 1 മീഡിയം അരിഞ്ഞത്
മല്ലിപൊടി - 1 ടി സ്പൂണ്‍
മുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/ 2 ടി സ്പൂണ്‍
ബിരിയാണി മസാല - 2 സ്പൂണ്‍ (തയ്യാറാക്കി വെച്ചിരിക്കുന്നത്)
നാരങ്ങ നീര് - 1 നാരങ്ങയുടെത്
ഉപ്പു - ആവശ്യത്തിനു
മല്ലിയില അരിഞ്ഞത് - 1/ 2 കപ്പ്
എണ്ണ - 1/ 4 കപ്പ്
എണ്ണയിൽ ഉള്ളി ഗോള്ടെൻ നിറത്തിൽ മൂത്ത് കഴിഞ്ഞാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി ഇതിലേക്ക് തക്കാളിയും ഉപ്പും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക. ശേഷം പൊടികൾ ചേർത്ത് മൂപ്പിച്ചു നാരങ്ങനീരും ചാറിനു വേണ്ടി 1/ 2 കപ്പ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ ഇതിലേക്ക് പൊരിച്ചു വെച്ച മുട്ട കഷണങൾ ചേർത്ത് വേകിക്കുക. ശേഷം മല്ലിയില ചേർത്ത് തീയിൽ നിന്നും ഇറക്കുക.
ഒരു വലിയ പാത്രത്തിൽ ചോറും മുട്ട മിശ്രിതവും ബാക്കിയുള്ള ബിര്യാണി മസാലപൊടിയും തേങ്ങാപാലും റോസ് വാട്ടറും ഒരുമിച്ചു ചേർത്ത് കുടഞ്ഞു യോജിപ്പിച്ച് അടുപ്പിൽ ചെറു തീയിൽ ആവി വരുന്ന വരെ മൂടി വേവിക്കുക.
ശേഷം വറത്തു വെച്ചിരിക്കുന്ന മുട്ടയും ഉള്ളിയും കശുവണ്ടിയും മുന്തിരിയും ചേർത്ത് അലങ്കരിച്ചു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes