കഡായി പനീർ
(പറയാനുള്ള പാടേ ഒള്ളൂ ഒണ്ടാക്കാൻ ഒരു ബഡായി പറയുന്ന പാട് പോലും ഇല്ല)
ചില ദിവസങ്ങളിൽ എനിക്ക് എന്നോട് തന്നെ ഒരു സ്നേഹവും ആരാധനയും ആദരവും ഒക്കെ തോന്നും.. ഒപ്പീച്ചിൽ എന്തോരം പണിയാ എടുക്കുന്നെ.. ഞാൻ പാവം അല്ലിയോ അങ്ങിനെയുള്ള ദിവസങ്ങളിൽ ഞാൻ എന്നെ തന്നെ treat ചെയ്യുന്ന ഒരു കറി ആണ് കഡായി പനീർ.
By: Sherin Mathews
റെസിപി ചുവടെ
1. പനീർ ക്യൂബ്സ് - 250 ഗ്രാം
2.ഗ്രാമ്പൂ - 2 എണ്ണം
ഏലക്ക - 2 എണ്ണം
കറുവാപട്ട - 2 കഷണം
ഉണക്ക മുളക് - 3 ഏണ്ണം (മുറിച്ചത്)
കറുവ ഇല - 1 എണ്ണം മുറിച്ചത്
ഉണക്ക മല്ലി പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍ (ഇല്ലാന്ന് പറഞ്ഞു രക്ഷപെടാം എന്ന് കരുതേണ്ട, ഒരു പാൻ അടുപതു വെച്ച് കുറച്ചു മൂപിച്ചു പൊടിക്ക് വേഗം)
3. സവാള - 1 വലുത് കൊത്തി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 2 ടി സ്പൂണ്‍
മല്ലിപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1 / 4 ട്സ് സ്പൂണ്‍
4. തക്കാളി - 1 വലുത് കൊത്തി അരിഞ്ഞത്
5 എണ്ണ - 50 മില്ലി
6. ഉപ്പു ആവശ്യത്തിനു
7. വെള്ളം 1 / 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ആ പനീർ കുട്ടന്മാരെ ഒന്ന് ചെറുതായി വറത്തു കോരുക (കരിക്കരുത് അവർ വെള്ളക്കാരാ - അത്യാവശ്യ സൌന്ദര്യ ബോധം ഒക്കെ വേണേ നമ്മുക്ക്)
ഇനി പാനിൽ ഉള്ള എണ്ണയിൽ 2 ആമത് പറഞ്ഞിരിക്കുന്ന സാധനങ്ങൾ ചേര്ക്കുക (മല്ലി പകുതി മാത്രം ചേർത്താൽ മതി - വറ്റൽ മുളക് അവസാനം ഇടുക)
ഇനി ഇതിലേക്ക് സവാള ഇട്ടു വഴറ്റണം. അല്പം ഉപ്പും ചേര്ക്കാം.
ഒന്ന് വഴലുംബോൾ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഇട്ടു വഴറ്റണം. പച്ച മണം മാറുമ്പോൾ മുളക് പൊടി ചേർത്ത് കരിയാതെ മൂപ്പിക്കുക(നിറം വേണമെങ്കിൽ - വേണ്ടേൽ കരിച്ചോ)
നന്നായി മൂത്ത മണം വന്നോ?
എന്നാൽ പിന്നെ തക്കാളി അങ്ങോട്ട് ഇട്ടു നന്നായി വഴറ്റുക.
വറുത്തു വെച്ചിരിക്കുന്ന പനീർ ക്യൂബ്സും ചേർത്ത് ഇളക്കി യോജിപ്പിച്ച് അര കപ്പ് വെള്ളം ചേർത്ത് ഒന്ന് മൂടി വെക്കുക.
3 മിനിറ്റ് കഴിഞ്ഞു(സമയം കറക്റ്റ് ആരിക്കണം, കരിച്ചു കളഞ്ഞിട്ടു ഷെറിൻ മാത്യുവിനെ കുറ്റം പറയരുത്) മൂടി തുറന്നു തീ കുറച്ചു എണ്ണ തെളിയുന്ന വരെ വെള്ളം വറ്റിക്കുക.
അവസാനമായി മാറ്റി വെച്ചിരിക്കുന്ന പകുതി മല്ലിപൊടി ചേർത്ത് 1 മിനിറ്റ് ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക.
ദേ എന്റെ പോട്ടം കണ്ടു ഈ പെണ്ണ് ഉണ്ടാക്കുന്നതിനു മുഴുവൻ എണ്ണ ആണല്ലോ എന്ന് പറയരുതേ (പിന്നെ ഈ ഗുജറാത്തികളും മറ്റും അങ്ങിനെ ഇരിക്കുന്നത് എന്ത് കൊണ്ടാണെന്നാ വിചാരിച്ചേ?)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes