സേമിയ ഉപ്പുമാവ്
By: Indu Jaison

സേമിയ - ഒരു കപ്പു
കാരറ്റ് - 1 എണ്ണം 
ഗ്രീന്‍ പീസ്‌ - 50 ഗ്രാം
ഇഞ്ചി - 1 ചെറിയ കഷണം
പച്ചമുളക് - 1 എണ്ണം
സവാള - 1 എണ്ണം
ചെറുനാരങ്ങ – അര മുറി
കറിവേപ്പില - കുറച്ചു
കശുവണ്ടിപ്പരിപ്പ് – 10 എണ്ണം
സ്വീറ്റ് കോണ്‍ - 2 സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1 സ്പൂണ്‍
കടുക – 1 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
വെള്ളം - ആവശ്യത്തിനു
വെളിച്ചെണ്ണ - ആവശ്യത്തിനു
മല്ലിയില – കുറച്ചു

ഒരു കപ്പു സേമിയ നീളമുള്ളതാണെങ്കിൽ അതു പൊട്ടിച്ചെടുക്കുക. എന്നിട്ട് പായസത്തിനു വറക്കുന്നതുപോലെ പതുക്കെ ചുവപ്പിച്ച് വറക്കുക. എന്നിട്ട് ഒരു പാത്രത്തില്‍ 4 കപ്പു വെള്ളം ആവശ്യത്തിനു ഉപ്പിട്ട് തിളപ്പിക്കുക. വറുത്തു വെച്ചിരിക്കുന്ന സേമിയ ഇതില്‍ ഇട്ടു 2 മിനുട്ട് വേവിക്കുക. ( അധികം വെന്തു പോകാതെ ശ്രദ്ധിക്കണം )

കാരറ്റും, ഇഞ്ചിയും, പച്ചമുളകും, വലിയ ഉള്ളിയും ചെറുതായിട്ട് അരിഞ്ഞു എടുക്കുക. ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്ന് പരിപ്പും ഇതില്‍ ഇട്ടു ബ്രൌണ്‍ നിറമാകുമ്പോള്‍ അണ്ടിപ്പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്തു വറുക്കുക. സവോള, ഗ്രീന്‍ പീസ്‌ , കാരറ്റ് , സ്വീറ്റ് കോണ്‍ എന്നിവ ചേര്‍ത്തു അധികം വെന്തു പോകാതെ 5 മിനുട്ട് വഴറ്റുക.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സേമിയ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ത്തു ചെറു തീയില്‍ 5 മിനുട്ട് വേവിക്കുക. മല്ലിയില തൂവി സെര്‍വ്വ് ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post