ചില്ലി ഇഡ്ഡലി
By:Divya Ajith
ഇഡ്ഡലിക്ക് സാമ്പാറും ചട്ണിയും ഉണ്ടാക്കി മടുത്തോ ? ബ്രേക്ഫസ്റ്റിൽ ബാക്കി വരുന്ന ഇഡ്ഡലി എന്ത് ചെയ്യും എന്ന് ആലോചനയിൽ ആണോ ? ഇഡ്ഡലി ഉപ്മാവ് ഉണ്ടാക്കി മടുത്തോ ? എന്നാൽ ഇതൊന്നു ട്രൈ ചെയ്തു നോക്കു ,,, ചില്ലി ഇഡ്ഡലി . ഈവെനിംഗ് സ്നാക് ആയിട്ടും ഡിന്നർ ആയിട്ടും ഇതു ഉണ്ടാക്കാം.
ഇഡ്ഡലി - 8 എണ്ണം
സവാള - 1 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടിസ്പൂണ്‍
കാപ്സിക്കം - 1 എണ്ണം
പച്ചമുളക് - 2 എണ്ണം
ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂണ്‍
സോയ സോസ് - 1 ടിസ്പൂണ്‍
മഞ്ഞൾപ്പൊടി - 1/2 ടിസ്പൂണ്‍
മുളകുപൊടി - 1 ടിസ്പൂണ്‍
എണ്ണ - 3 ടേബിൾസ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു
മല്ലിയില - 1 കൊത്ത്
ഇഡ്ഡലി, സവാള ,കാപ്സിക്കം എന്നിവ ചതുര കഷ്ണങ്ങൾ ആയിട്ട് മുറിച്ചു വെക്കുക . ഒരു പരന്ന പാനിൽ കുറച്ചു എണ്ണ സ്പ്രേ ചെയ്തു ഇഡ്ഡലി കഷ്ണങ്ങൾ അതിൽ നിരത്തി ഫ്രൈ ചെയ്യുക . ഇഡ്ഡലിയുടെ നിറം മാറി തുടങ്ങുന്ന ഉടൻ തന്നെ ഇഡ്ഡലി ഫ്രയിംഗ് പാനിൽ നിന്ന് മാറ്റാം. പാനിൽ എണ്ണ ഒഴിച്ച് സവാളയും ജിഞ്ചർ ഗാർലിക് പേസ്റ്റും പച്ചമുളകും വഴറ്റുക . സവാള ചുവന്നു തുടങ്ങുമ്പോൾ കാപ്സിക്കം ഇട്ടു രണ്ടു മിനിറ്റ് കൂടെ വഴറ്റുക . ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക . ഇതിലേക്ക് ടൊമാറ്റോ സോസും സോയ സോസും ചേർത്ത് ആവശ്യത്തിനു ഉപ്പ് ചേർക്കാം . അവസാനം ഒന്നോ രണ്ടോ സ്പൂണ്‍ വെള്ളം ചേർത്ത് തിളപ്പിക്കുക . എണ്ണ തെളിഞ്ഞു വരുമ്പോൾ മല്ലിയില വിതറി അതിലേക്കു ഇഡ്ഡലി ഇട്ടു നന്നായി മിക്സ് ചെയ്തു എടുക്കാം . രുചികരമായ ചില്ലി ഇഡ്ഡലി തയ്യാർ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes