കരിമീന്‍ പൊള്ളിച്ചത്

ആവശ്യമായ സാധനങ്ങള്‍

കരിമീന്ഃ വലുത്2, ചെറുത് 3
ഇഞ്ചി, വെളുത്തുള്ളി ഃ 1 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്ഃ 5 എണ്ണം
ചെറിയ ഉള്ളി ഃ 2 1/2 കപ്പ്
കാശ്മീരി മുളകുപൊടി ഃ 1 ടീസ്പൂണ്‍
മഞ്ഞള്പൊമടി ഃ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി ഃ 1/2 ടീസ്പൂണ്‍
തക്കാളി ഃ 2 എണ്ണം
കറിവേപ്പില ഃ 3 എണ്ണം
കടുക് ഃ 1 ടീസ്പൂണ്‍
വാഴയില ഃ മീന്‍ പൊതിയാന്‍
വെളിച്ചെണ്ണ ഃ ആവശ്യത്തിന്
ഉപ്പ് ഃ ആവശ്യത്തിന്

മാരിനേഷന് ഃ

കാശ്മീരി മുളകുപൊടി ഃ 1 ടീസ്പൂണ്‍
മഞ്ഞള്പൊമടി ഃ 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി ഃ 1/2 ടീസ്പൂണ്‍
ഉപ്പ് ഃ ആവശ്യ/ിന്
ചെറുനാരങ്ങ നീര് ഃ 1 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധംഃ

മീന്‍ വ്യത്തിയാക്കി കഴുകിയതിനു ശേഷം ഇരുവശവും വരയുക. മാരിനേഷനായി തയ്യാറാക്കി വച്ചിരിക്കുന്നവയെല്ലാം കൂടി പേസ്ററ് പരുവത്തിലാക്കി മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം മീന്‍ പുറത്തെടുത്ത് നോണ്സ്റ റിക് പാനില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് പാതി വേവില്‍ വറുത്തു മാററി വയ്ക്കുക.
ഇനി മീനിലേയ്ക്കുള്ള മസാല തയ്യാറാക്കുന്നതിനായി പാനില്‍ എണ്ണയൊഴിച്ച് ആദ്യം കടുക് പൊട്ടിയ്ക്കണം. കറിവേപ്പില ഇട്ടശേഷം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ വഴററണം. ഉള്ളി വഴന്നു വരുമ്പോള്‍ തീകുറച്ചതിനുശേഷം കാശ്മീരി മുളകുപൊടി,മഞ്ഞള്പൊളടി,കുരുമുളകുപൊടി എന്നിവ ചേര്ക്കേണം. അതിനുശേഷം അരിഞ്ഞു വച്ചിരിയ്ക്കുന്ന തക്കാളിയും പാകത്തിന് ഉപ്പും ചേര്ക്കുഎക. തക്കാളി നന്നായി വാടിയ ശേഷം തീ അണച്ച് മസാല മാററി വയ്ക്കുക.
വാഴയില ആവശ്യമുള്ള വലുപ്പത്തില്‍ കീറിയെടുത്ത് ചെറുതീയുടെ മുകളില്‍ കാണിച്ച് വാട്ടിയെടുക്കുക.മീന്‍ പൊതിയുമ്പോള്‍ കീറിപോകാതിരിയ്ക്കാനാണിത്. വാഴയില നിവര്ത്തി വച്ച് നടുവിലായി അല്പം മസാല വെയ്ക്കുക അതിനുമുകളിലായി വറുത്തു വച്ചിരിയ്ക്കുന്ന കരിമീന്‍ വയ്ക്കുക. മീനിനു മുകളില്‍ വീണ്ടും കുറച്ചു മസാല വയ്ക്കുക. അതിനുശേഷം വാഴയിലപൊതിഞ്ഞ് കെട്ടിവയ്ക്കുക. വലിയ പാന്‍ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. പൊതിഞ്ഞു വച്ചിരിയ്ക്കുന്ന കരിമീന്‍ പാനില്‍ വച്ച് ഓരോ വശവും 10 മിനിററു വീതം അടച്ചു വച്ചു വേവിയ്ക്കുക.
20 മിനിററിനുശേഷം തീ അണച്ച് മീന്‍ ചൂടോടെ അലങ്കരിച്ച് വിളമ്പാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post