കൂര്ക്കി ബീഫ് പെരളന്‍

കൂര്ക്ക് ഉപ്പും മഞ്ഞളും ചേര്ത്ത്് വേവിച്ചത് :- അര കിലോ
ബീഫ് :- അര കിലോ (ചെറിയ കഷ്ണങ്ങളാക്കിയത് )
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
മുളക് പൊടി :- അര സ്പൂണ്‍
മല്ലിപൊടി :- ഒരു സ്പൂണ്‍
ബീഫ് ഈ മസാല പൊടികള്‍ ചേര്ത്ത് അല്പക സമയം വച്ച ശേഷം നന്നായി വേവിച്ചെടുക്കുക . വെള്ളം കളയരുത് .
എണ്ണ :- ആറു സ്പൂണ്‍ ( ഇടത്തരം സ്പൂണ്‍ മതി )
ചുവന്നുള്ളി അരിഞ്ഞത് :- ആറേഴെണ്ണം
തേങ്ങാ കൊത്ത് :- കാല്‍ കപ്പ്‌
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി തേങ്ങാക്കൊത്തും ഉള്ളിയും മൂപ്പിച്ചു മാറ്റി വയ്ക്കുക.
ഇഞ്ചി :- ചെറുതായി അരിഞ്ഞത് :- രണ്ടു വല്യ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :- ഒരു കുടം
സവാള കനം കുറച്ചരിഞ്ഞത് :- മൂന്നെണ്ണം
കറിവേപ്പില :- രണ്ടു തണ്ട് അഥവാ ഇതള്‍
ഇഞ്ചിയും വെളുത്തുള്ളിയും പച്ച മണം മാറുന്നത് വരെ ഇതേ എണ്ണയില്‍ വഴറ്റുക. സവാള ചേര്ത്ത് സവാള മൃദുവാകുന്നത് വരെ വഴറ്റുക.
മുളക് പൊടി :- അര സ്പൂണ്‍
മഞ്ഞള്‍ പൊടി :- കാല്‍ സ്പൂണ്‍
മല്ലിപൊടി :- ഒരു വല്യ സ്പൂണ്‍
കുരുമുളക് പൊടി :- ഒരു സ്പൂണ്‍ ( എരിവു കുറച്ചു മതിയെന്കില്‍ അര സ്പൂണ്‍ മതി )
ഗരം മസാല :- അര സ്പൂണ്‍
മസാല പൊടികള്‍ മൂപ്പിച്ച ശേഷം കൂര്ക്കിയും ബീഫും ചേര്ത്തി ളക്കുക. ഇതില്‍ കറിവേപ്പിലയും ചേര്ക്കു്ക . ബീഫ് വെന്ത വെള്ളം ചേര്ത്ത്് മൂടി വച്ചു നന്നായി തിളപ്പിക്കുക .വെള്ളം മുഴുവനും വറ്റി മെഴുക്കു പുരട്ടി പാകത്തില്‍ അടുപ്പില്‍ നിന്നും വാങ്ങുക. നേരത്തെ വറുത്തു വച്ച ഉള്ളിയും തേങ്ങാക്കൊത്തും ചേര്ത്തി ളക്കി ഉപയോഗിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post