കുലുക്കി സംഭാരം
ചുട്ടു പൊള്ളുന്ന വേനല്‍ കാലം...നാടെങ്ങും കുലുക്കി സര്‍ബത്ത് കടകള്‍.
നമുക്ക് ഒന്ന് മാറി ചിന്തിച്ചാലോ..? ഒരു കുലുക്കി സംഭാരം ഉണ്ടാക്കി നോക്കിയാലോ.
അര ഗ്ലാസ് മോര് എടുക്കുക .അതില്‍ ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക.പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ച് ഇടുക. അല്‍പ്പം മല്ലിയില, പുതിനയില എന്നിവ പിഴിഞ്ഞ് അതിന്റെ നീര് കൂടി ചേര്‍ക്കുക.പിന്നെ അല്‍പ്പം ചെറു നാരങ്ങ നീരും.ഐസ് കഷണം നന്നായി പൊടിച്ചു ഇതില്‍ ചേര്‍ക്കുക.മറ്റൊരു ഗ്ലാസ് എടുത്തു ആദ്യത്തെ ഗ്ലാസ് മൂടുക. രണ്ടു ഗ്ലാസും ചേര്‍ത്ത് പിടിച്ച് നന്നായി കുലുക്കുക. കുലുക്കുമ്പോള്‍ മോര് വെളിയില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം . ഇതാ നല്ല അടിപൊളി കുലുക്കി സംഭാരം റെഡി...!!
ശ്രദ്ധിക്കുക.. നാടെങ്ങും കുലുക്കി സര്‍ബത്ത് അടക്കി വാഴുമ്പോള്‍ നമ്മുടെ വീട്ടില്‍ തന്നെ ഈ "കുലുക്കി സംഭാരം " വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം; അതും വളരെ ചെലവു കുറഞ്ഞ രീതിയില്‍.നമ്മുടെ ദാഹവും ക്ഷീണവും മാറും.
ഈ ആശയത്തോടുള്ള കടപ്പാട്:ശ്രീ ജയകുമാര്‍ നമ്പൂതിരി
By:Rajamony Kunjukunju

Nice :)
ReplyDeleteSuperb Kulukki Sarbath :)
ReplyDeleteTry Cheythu Nokku...
ReplyDeleteits wonderful :)
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes