പച്ചമാങ്ങയും ഉണക്കചെമ്മീനും തേങ്ങാപ്പാൽ ചേർത്ത് വെച്ച കറി :
By:- Mabel Vivera
നല്ല പച്ച കിളിച്ചുണ്ടൻ മാങ്ങ മാവിൽ നിന്ന് പൊട്ടിച്ച ഉടനെ എന്റെ വലിയമ്മ തേങ്ങാപാലിട്ടു മണ്‍ചട്ടിയിൽ ഒരുഗ്രൻ കറി വെയ്ക്കുമായിരുന്നു. ഒക്ടോബർ മാസത്തിൽ പച്ചമാങ്ങ കിട്ടാനില്ലാത്ത സമയത്തു മാങ്ങത്തൊലി (പച്ചമാങ്ങാ കഷണങ്ങൾ ഉപ്പിട്ട് വെയിലത്ത് വെച്ചുണക്കിയത്) ചേർത്താണ് കറി വെയ്ക്കാറ്. കൊന്തമാസം ആയതു കൊണ്ട് പല വീട്ടിലും കൊന്തനമസ്കാരം കഴിഞ്ഞു വൈകിയാണ് രാത്രി വീട്ടിൽ എത്താറ്. അന്നൊക്കെ അത്താഴത്തിനു വിളമ്പുന്ന കറി ആണിത്.
ഉച്ചയ്ക്ക് ഈ കറി വെച്ചിട്ട് രാത്രി എടുക്കുമ്പോൾ നല്ല സ്വാദാണ്. സന്ധ്യക്ക് മണ്‍കലത്തിൽ അരി വേകാൻ വെച്ച് അടുപ്പിൽ കുറച്ചു തൊണ്ടിട്ടു കൊടുത്തിട്ടാണ് കൊന്തയ്ക്കു പോക്ക്. വരുമ്പോൾ അത്താഴത്തിനു ചോറ് വേണ്ടവർ ചൂരൽകയ്യിൽ കൊണ്ട് കലത്തിൽ നിന്നും ചോറു ഊറ്റി എടുത്തു കഴിക്കും, ബാക്കിയുള്ളവർക്കു കഞ്ഞിയും മാങ്ങകറിയും .. കൂടെ പപ്പടം കീറിയതും ആയി അത്താഴം ഉഷാർ.
കറി ഉണ്ടാക്കാൻ വേണ്ടത് :
1. പച്ചമാങ്ങാ 3 ചെറിയത് - നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞത്
2. ഉണക്കചെമ്മീൻ വൃത്തിയാക്കി ഉപ്പിട്ട് വറുത്തത് - ഒരു പിടി
3. മല്ലിപ്പൊടി - 2 1/ 2 സ്പൂണ്‍
4. മുളകുപൊടി - 1 സ്പൂണ്‍
5. മഞ്ഞൾ പൊടി - 1/4 സ്പൂണ്‍
6. തേങ്ങാപ്പാൽ - അര മുറി തേങ്ങയുടെ - ഒന്നാം പാലും രണ്ടാം പാലും.
7. എണ്ണ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ( വറ്റൽ മുളക് താളിക്കാൻ)
ഉപ്പു പാകത്തിന്.
ഉണ്ടാക്കുന്ന വിധം:
ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ഇട്ടു നേരിയ ചൂടിൽ വറുത്തെടുക്കുക, പൊടി ചെറുതായി ചൂടായാൽ മതി. നേരിയ എണ്ണ ചേർത്താൽ നല്ലതാണ്. മഞ്ഞൾ പൊടിയും ചേർത്ത് രണ്ടാം പാൽ ഒഴിച്ച് തിളയ്ക്കുമ്പോൾ മാങ്ങകഷ്ണങ്ങൾ ചേര്ക്കുക. ഒരു ചെറിയ ഉള്ളിയും 2 അല്ലി വെളുത്തുള്ളി അരിഞ്ഞതും ചെർക്കണം. ഉപ്പിട്ട് മാങ്ങ ഒരു വിധം വെന്താൽ വറുത്തു വെച്ചിരിക്കുന്ന ഉണക്കചെമ്മീൻ ഇതിലേയ്ക്ക് ഇടുക. രണ്ടു മിനിട്ടിനു ശേഷം ഒന്നാം പാൽ ചേർത്തിളക്കി തിളപ്പിക്കാതെ എടുക്കുക. ആവശ്യത്തിനു പച്ചമുളക് ചേര്ക്കുക.
അടുപ്പിൽ നിന്നും ഇറക്കി കടുക് താളിച്ചിടുക. അധികം വെള്ളമില്ലാത്ത കുറുകിയ കറി ആണിതു.
ഈ കറി കുറച്ചു നേരം ഇരുന്നതിനു ശേഷം എടുക്കുന്നതാണ് നല്ലതു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes