വെജ് മഞ്ചൂരിയന്‍
By: Arathi Pramod

പലതരം പച്ചക്കറികളുടെ കൂട്ടായ രുചിയാണ് ചൈനീസ് വിഭവമായ വെജ് മഞ്ചുരിയന്‍. പ്രധാന ചേരുവ vegetables ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന ചെറിയ balls (veg dumplings)ആണ്.

Veg dumplings തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍

പച്ചക്കറികളെല്ലാം വളരെ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കണം.അല്ലെങ്കില്‍ മിക്സര്‍ ഉപയോഗിച്ച് വളരെ ചെറുതാക്കിയെടുക്കണം

1.കാരറ്റ് -1 കപ്പ്‌
2.ഫ്രഞ്ച് ബീന്‍സ്‌ -1 കപ്പ്‌
3.കോളിഫ്ലവര്‍-1 കപ്പ്‌
4.കാബേജ് – 1 കപ്പ്
5.കാപ്സിക്കം –അര കപ്പ്‌
6..സ്പ്രിംഗ് ഒനിയന്‍ -1 കപ്പ്‌
7..ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –ഒന്നര tspn വീതം
8.പച്ചമുളക് 3 എണ്ണം ചെറുതായി അരിഞ്ഞത്.
9.സോയ സോസ് –ഒന്നര tspn
10.ഉപ്പ് ആവശ്യത്തിനു
11കുരുമുളക് പൊടി -1 tspn
12.കോണ്‍ ഫ്ലോര്‍ -ഒന്നര കപ്പ്‌
13..എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1-5 ചേരുവകള്‍ കുറച്ചുമാത്രം വെള്ളം തളിച്ച് അടച്ചു വച്ച് 2-3 മിനിറ്റ് ആവികയറ്റുക.വെന്തുകിട്ടാനുംഅതിലുള്ള ജലാംശം പിഴിഞ്ഞ് മാറ്റാനുമാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഈ കൂട്ട് കോട്ടന്‍ തുണിയിലാക്കി അതിലുള്ള ജലാംശം നന്നായി പിഴിഞ്ഞെടുത് മാറ്റി വയ്ക്കുക..ഈ veg സ്ടോക്ക് ഗ്രേവി തയ്യാറാക്കാനായി ഉപയോഗിക്കാം.dumplings തയ്യാറാക്കാനായി ഇതിലേക്ക് പകുതി കോണ്‍ഫ്ലോര്‍ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സോയ സോസ് കുരുമുളക് പൊടി ഉപ്പ് സ്പ്രിംഗ് ഒനിയന്‍ ഇവ ചേര്‍ത്ത് നന്നായി കുഴചെടുക്കുക.കയില്‍ ഉരുട്ടിയെടുക്കാന്‍ പാകത്തിന് നന്നായി മിക്സ്‌ ചെയ്യണം.ഇനി ഇത് ചെറിയ ഉരുളകളാക്കി ഓരോന്നും ബാക്കി പകുതി കോണ്‍ഫ്ലോറില്‍ പൊതിഞ്ഞെടുത്ത് എണ്ണയില്‍ വറുത്തു കോരി മാറ്റി വയ്ക്കുക.(dumpilngs പൊട്ടി പോകുന്നുണ്ടെങ്കില്‍ അല്പം ചോറ് ഉടച്ചു ചേര്‍ത്ത് മിക്സ്‌ ചെയ്യാം.)

ഗ്രേവി തയ്യാറാക്കാനുള്ള ചേരുവകള്‍

കാപ്‌സിക്കം - ഒരു കപ്പ്, മുറിച്ചത്
സവാള - 2, ചെറുതായി അരിഞ്ഞത്
ഇഞ്ചി - ഒരു കഷ്ണം, നുറുക്കിയത്
വെളുത്തുള്ളി - നുറുക്കിയത് 1 tbspn
ടൊമാറ്റോ സോസ് - 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് - 2 ടേബിള്‍ സ്പൂണ്‍
റെഡ് ചില്ലി സോസ് -1 tspn
കുരുമുളക്പൊടി -1 tspn
പച്ചമുളക് -2 ചെറുതായി അരിഞ്ഞത്.
എണ്ണ ആവശ്യത്തിന്
സ്പ്രിങ് ഒനിയന്‍, സെലറി - ആവശ്യത്തിന്
കോണ്‍ ഫ്ലോര്‍-1 tbspn

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.വഴന്നു മണം വന്നു തുടങ്ങുമ്പോള്‍ സവാളയും ശേഷം കപ്സ്സിക്കവും ചേര്‍ത്ത് വഴറ്റുക..ആവശ്യത്തിന് ഉപ്പു ചേര്‍ത്ത ശേഷം 2 tbspn സോയസോസ് ,2 tbspn ടോമാടോ സോസ് ,1 tspn റെഡ് ചില്ലി സോസ് ഇവ ചേര്‍ക്കുക. .2 tbspn കോണ്‍ഫ്ലോര്‍ പിഴിഞ്ഞ് മാറ്റിവച്ച veg സ്ടോക്കില്‍ കലക്കിയതും ചേര്‍ത്ത് ഗ്രേവി തിക്ക് ആക്കിയെടുക്കുക.ഇനി ഇതിലേക്ക് കുരുമുളക് പൊടി വിതറി യശേഷം വറുത്തു മാറ്റി വച്ച veg dumplings ചേര്‍ത്ത് ഇളക്കി ഗ്രേവിയില്‍ നന്നായി പോതിഞ്ഞെടുക്കുക,അവസാനമായി സ്പ്രിങ് ഒനിയന്‍, സെലറി എന്നിവ വിതറി അടുപ്പില്‍ നിന്നും വാങ്ങാം.
സ്വാദിഷ്ടമായ വെജ് മഞ്ചുരിയന്‍ തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post