കുറെ ദിവസായി ഞാൻ അമ്മച്ചിടെ അടുക്കളയിൽ പോസ്റ്റ്‌ ചെയ്തിട്ട് .... ഇന്ന് എന്തായാലും ഞാൻ ഉണ്ടാക്കിയ ലഞ്ച് തന്നെ പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി ... ഫ്രൈഡേ ആയോണ്ട് കുറെ ഐറ്റംസ് ഉണ്ട് ട്ടോ ... എല്ലാത്തിന്റെയും recipe ചുരുക്കി പറയാം


By: Suchithra Raj Karumbathil

1) കായയും പയറും ഉപ്പേരി ( മെഴുക്കുപുരട്ട്ടി) : - ഒരു പച്ച നേന്ത്രകായയും ഒരു കെട്ട് അച്ചിങ്ങ പയറും ചെറുതായി അരിഞ്ഞ് കുറച്ചു മഞ്ഞപൊടിയും ഉപ്പും വളരെ കുറച്ചു മുളകുപൊടിയും 3/4 കപ്പ്‌ വെള്ളവും ചേർത്ത് വേവിക്കുക. കുറച്ചു ചെറിയ ഉള്ളിയും 4 അല്ലി വെളുത്തുള്ളിയും 5 ഉണക്ക മുളകും മിക്സിയിൽ ചതക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ചു വെച്ചതും കറിവേപ്പിലയും മൂപ്പിച്ചു വേവിച്ചു വെച്ച കായയും പയറും കൂടി ഇട്ടു ചെറിയ തീയിൽ ഇട്ടു ഒരു 5 min നീരുവലിക്കുക. മെഴുക്കുപുരട്ടി റെഡി.

2) മാമ്പഴ പുളിശ്ശേരി :- ഇതിന്റെ സ്വാദിനെപറ്റി ഞാൻ അധികം പറയേണ്ടല്ലോ ... നല്ല പഴുത്ത മധുരമുള്ള മാങ്ങ മുറിച്ചു അല്പ്പം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും അല്പ്പം ശര്ക്കരയും പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക . അതിലേക്കു നന്നായി അരച്ച് വെച്ച തേങ്ങയും ജീരകും പച്ചമുളകും നല്ല കട്ടി മോരും ചേർത്ത് തിളച്ചു വരുമ്പോൾ കടുകും കറിവേപ്പിലയും ഉലുവയും ഉണക്ക മുളകും ഇട്ടു താളിച്ച്‌ വാങ്ങി വെക്കുക .
ശര്ക്കര മാങ്ങ മധുരം kuravundenkkil മാത്രം ചേർത്താൽ മതി .

3) കയ്പ്പക്ക ഉപ്പേരി :- കയ്പ്പക്ക കനം കുറച്ചു അരിഞ്ഞ് ഉപ്പും മഞ്ഞൾപൊടിയും അല്പ്പം മുളകുപൊടിയും പുരട്ടി ഒരു 10 min വെക്കുക്ക . ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു ഒരു സവാള ചെറുതായി അരിഞ്ഞതും കയ്പ്പക്കയും ഇട്ടു നല്ലപോലെ വഴറ്റി അവസാനം പൊടിച്ചു വെച്ച കുരുമുളക് പൊടിയും ചേർത്ത് വാങ്ങി വെക്കുക .

4) carrot egg തോരൻ: - പാനിൽ എണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ചു ഒരു സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞതും ഇട്ടു വഴറ്റി അതിലേക്കു അരിഞ്ഞ് വെച്ച carrottum കുറച്ചു മഞ്ഞപൊടിയും പാകത്തിന് ഉപ്പും അല്പ്പം വെള്ളവും ചേർത്ത് വേവിക്കുക . വെന്തുകഴിയുമ്പോൾ അതിലേക്കു ഒരു മുട്ട കുറച്ചു കുരുമുളക്കിട്ടു അടിച്ചതും ചേർത്ത് നല്ല പോലെ ഇളക്കി എടുക്കുക .

5) പപ്പായ പുളിങ്കറി :- കുറച്ചു പരിപ്പ് നന്നായി വേവിച്ചു അതിലേക്കു അരിഞ്ഞ് വെച്ച പപ്പായയും ആവശ്യത്തിനു മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചു കുറച്ചു പുളി പിഴിഞ്ഞതും ചേർത്ത് നന്നായി തിളക്കുമ്പോൾ കടുക് താളിച്ച്‌ ചേര്ക്കുക.
ഞാൻ ഇതിനു മുൻപേ ഇവിടെ പുളിങ്കറി recipe പോസ്റ്റ്‌ ചെയ്തിട്ടുണ്ട് , അതോണ്ട് ആണ് കൂടുതൽ detail ആയി പറയാത്തത് .

6) മാങ്ങ അച്ചാർ : പച്ച മാങ്ങ അരിഞ്ഞത്
കുറച്ചു ഉപ്പും മുളകുപൊടിയും ചേർത്ത് പുരട്ടി വെക്കുക.
പാനിൽ നല്ലെണ ചൂടാക്കി കടുക്കു പൊട്ടികുക, തീ ഓഫ്‌ ചെയ്ത ശേഷം അതിലേക്കു ആവശ്യത്തിനു മുളകുപൊടിയും ഉലുവ പൊടിയും കായപൊടിയും ചേർത്ത് അരിഞ്ഞ് വെച്ച മാങ്ങയും ഇട്ടു നല്ലപോലെ ഇളക്കുക .

പിന്നെ അതിൽ കാണുന്ന kondaattengal എല്ലാം നാട്ടിൽ നിന്നും കൊണ്ട് വന്നതാണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post