മുറുക്ക്

അരിപ്പൊടി(ഇടിയപ്പത്തിന്റെ ഉപയോഗിക്കാം ) :- മൂന്നു ചെറിയ കപ്പ്‌
ഉഴുന്ന് വറത്തു പൊടിച്ചത് :- ഒരു കപ്പ്‌
തേങ്ങാപാല്‍ :- ഒരു കപ്പ്‌
കറുത്ത എള്ള് :- അര കപ്പ്‌ ( കൂടുതല്‍ എടുത്താലും കുഴപ്പമില്ല )
ചെറു നാരങ്ങാ നീര് :- ഒന്നിന്‍റെ
ഉപ്പ് :- ആവശ്യത്തിനു
മുളക് പൊടി :- ഒരു സ്പൂണ്‍ (എരിവു ആവശ്യമെങ്കില്‍ മാത്രം )
എണ്ണ :- വറക്കാന്‍ പാകത്തിന്
അരിപ്പൊടിയും ഉഴുന്ന് പൊടിയും തേങ്ങാപാല്‍ ഉപയോഗിച്ചു കുഴയ്ക്കുക . വെള്ളം അധികം ആകാനോ കുറഞ്ഞു പോവാനോ പാടില്ല . ആ പാകത്തില്‍ തേങ്ങാപാല്‍ ചേര്‍ക്കുക .
ഇതില്‍ ഉപ്പും എള്ളും ജീരകവും ചേര്‍ക്കുക .
ഏറ്റവും ഒടുവില്‍ നാരങ്ങാനീര്‍ ചേര്‍ക്കുക .
ഇതു ഇടിയപ്പത്തിന്‍റെ അച്ചില്‍ നക്ഷത്ര കണ്ണുള്ള ചില്ലിട്ട് ഒരു ബട്ടര്‍ പേപ്പറിലേയ്ക്ക് വട്ടത്തില്‍ പിഴിയുക . ഇനി മെല്ലെ പേപ്പറില് നിന്നും മാറ്റിയ ശേഷം ഇതു നന്നായി ചൂടായ എണ്ണയില് വറുത്തെടുക്കാം .
മുറുക്ക് പിഴിയുമ്പോള്‍ ചെറിയ വട്ടങ്ങളില്‍ തുടങ്ങുന്നതാണ് നല്ലത് . വട്ടം ഒത്തു വരാന്‍ അല്പം ബുദ്ധിമുട്ടാണ് . എന്നാലും ഒരല്പം ശ്രദ്ധിച്ചാല്‍ കടയില്‍ കിട്ടുന്ന പോലെ നല്ല ആകൃതി ഒത്ത മുറുക്കുകള്‍ നമ്മള്‍ക്കും ഉണ്ടാക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post