പോര്‍ക്ക് ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍:
1. പോര്‍ക്ക് ഒരു കിലോ
2. മുളകുപൊടി മൂന്ന് ടീസ്പൂണ്‍
3. മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍
4. മഞ്ഞള്പൊൊടി ഒരു ടീസ്പൂണ്‍
5. ഇറച്ചിമസാല (പൊടി) രണ്ട് ടീസ്പൂണ്‍
6. ചെറിയ ഉള്ളി 50 ഗ്രാം
7. ഇഞ്ചി 25 ഗ്രാം
8. പച്ചമുളക് ആറ് എണ്ണം
9. വെളുത്തുള്ളി രണ്ട് അല്ലി
10. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
11. കറിവേപ്പില രണ്ട് കതിര്
12. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പോര്‍ക്ക് ചെറിയ കഷണങ്ങളായി മുറിക്കുക. ഇഞ്ചി അരിഞ്ഞത്, ഉള്ളി ചതച്ചത്, പച്ചമുളക് നടുവേ കീറിയത്, കറിവേപ്പില എന്നിവ മുളകുപൊടി, മഞ്ഞള്പൊഉടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അല്പംു വെള്ളം ഒഴിച്ച് നന്നായി ഇളക്കി അടുപ്പത്തു വെക്കുക. 10 മിനുട്ട് കുക്കറില്‍ വേവിച്ച ഇറച്ചി ഇതിലിടുക. ചീനച്ചട്ടിയില്‍ വെളുത്തുള്ളി അരിഞ്ഞതും കറിവേപ്പിലയും കൂടി വെളിച്ചെണ്ണയില്‍ താളിക്കുക. അതില്‍ രണ്ട് ടീസ്പൂണ്‍ ഇറച്ചിമസാല ചേര്ത്ത്ന ഇളക്കുക. ആദ്യം തയ്യാറാക്കിയ ഇറച്ചിക്കൂട്ട് ഇതിലിടുക. ഇതില്‍ ഒരു മുറി തേങ്ങ ചിരകി വറുത്ത് പൊടിച്ച് ചേര്‍കുക ക. ചീനച്ചട്ടിയില്‍ 10 മിനുട്ട് അടുപ്പത്തുവെച്ച് ഇളക്കുക. ചീനച്ചട്ടി അല്പം് ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes