കുമ്പിളപ്പം
By:Suchithra Raj Karumbathil

അരിപൊടി - 2 1/2 കപ്പ്‌
നല്ല പഴുത്ത നേന്ത്രപഴം - 2 എണ്ണം
നല്ല പഴുത്ത മാങ്ങ -1 എണ്ണം
ശര്ക്കര - 1/2 kg
തേങ്ങ ചിരവിയത് - 1/2 കപ്പ്‌
ഏലക്ക പൊടി - 1/2 tsp
വഴന ഇല (bay leaf ) - 15- 18 nos

ശര്ക്കര 1/2 കപ്പ്‌ വെള്ളം ഒഴിച്ച് ഉരുക്കുക ...
അതിലേക്കു നല്ല പോലെ മിക്സിയിൽ അടിച്ച പഴവും മാങ്ങയും, ചിരകി വെച്ച തേങ്ങയും ഏലക്ക പൊടിയും അരിപൊടിയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക .

ഓരോ വഴന ഇലയും കോണ്‍ ഷേപ്പിൽ മടക്കി അതിന്റെ ഉള്ളിൽ പാകത്തിന് മാവ് ഇട്ടു toothpick ഉപയോഗിച്ച് മടക്കി അപ്പചെമ്പിലോ ഇഡലി പാത്രത്തിലോ 20 - 25 മിനിട്ട് വേവിച്ചു എടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post