മസാല ദോശ
By: Anu Thomas A
ദോശ മാവു - 2 കപ്പ്
ഉരുളകിഴങ്ങ് - 3
ഉള്ളി - 1
പച്ച മുളക് - 2
ഇഞ്ചി - ഒരു ചെറിയ കഷണം
മഞ്ഞൾ പൊടി - 1/4 tsp
കായം - ഒരു നുള്ള്
1.കിഴങ്ങ് പുഴുങ്ങി തണുക്കുമ്പോൾ തൊലി കളഞ്ഞു ഉടച്ചു വയ്ക്കുക.
2.എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ കായം,ഉരിദ് ദാൽ ചേര്ക്കുക. പിന്നെ ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി,പച്ച മുളക്, കറി വേപ്പില ചേർത്ത് വഴറ്റുക.
3.മഞ്ഞള പൊടി,കിഴങ്ങ് ഉടച്ചത്,ഉപ്പു ചേർത്ത് കുറച്ചു നേരം വേവിച്ചു മാറ്റി വയ്ക്കുക.
4.ദോശ കല്ലിൽ എണ്ണ പുരട്ടി ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിക്കുക.
5.തവി ഉപയോഗിച്ച് കല്ലിന്റെ വലിപ്പത്തിൽ വട്ടത്തിൽ കനം കുറച്ചു പരത്തുക.
6.കുറച്ചു നെയ്യ് ദോശക്ക് ചുറ്റും തൂവി അടച്ചു വയ്ക്കുക.
7.ദോശയുടെ അരികു ക്രിസ്പി ആകുമ്പോൾ കുറച്ചു മസാല അതിൽ വച്ച് ദോശ മടക്കുക.
8.ചൂടോടെ ചട്നിയുടെ കൂടെ കഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes