കോളിഫ്ലവര്‍ കാപ്സിക്കം ഫ്രൈ
By: Jeeja S Thampan

കോളിഫ്ലവര്‍ – 1 ചെറുത്‌ ഇതളുകള്‍ ആക്കിയത്
കാപ്സിക്കം - 1/4 cup വീതം (red, yellow & green)
സവാള - 3/4 cup അല്പം വീതിയില്‍ നുറുക്കിയത്
ജീരകം - 1/4 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 tsp
റ്റുമാറ്റോ കെചെപ് - 1.5 tsp
കാശ്മീരി മുളകുപൊടി - 3/4 tsp
മല്ലിപൊടി - 1/2 tsp
ഗരംമസാല - 1 നുള്ള്
തരുതരുത്ത കുരുമുളകുപൊടി - 1/2 tsp
മല്ലിയില ആവിശ്യത്തിന്
നാരങ്ങ നീര് - 1 tsp
വെളിച്ചെണ്ണ
ഉപ്പ്

കോളിഫ്ലവര്‍ ചെറുചൂടുവെള്ളത്തില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് 10 min ഇട്ട ശേഷം കഴുകി മാറ്റി വെയ്ക്കുക.
ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ജീരകം പൊട്ടിക്കുക അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നിറം മാറി തുടങ്ങുമ്പോള്‍ സവാള ചേര്ത്ത് വഴറ്റുക ഉപ്പും ചേര്ക്കു ക. സവാള പകുതി വഴന്നു കഴിയുമ്പോള്‍ റ്റുമാറ്റോ കെചെപ് ചേര്ത്ത് 3 min വഴറ്റി അതിലേക്കു പൊടികള്‍ ചേര്ക്കു ക(മുളകുപൊടി, മല്ലിപൊടി, ഗരംമസാല) ഒന്ന് വഴറ്റി അതിലേക്കു നുറുക്കിയ കാപ്സിക്കം കോളിഫ്ലവര്‍ ചേര്ത്ത് നന്നായി ഇളക്കി ഒരു 10 min ചെറിയ തീയില്‍ അടച്ചു വെച്ച് വേവിച്ച ശേഷം തുറന്നു വെച്ച് ഇടയ്ക്കിടെ ഇളക്കി അരപ്പ് നന്നായി പിടിച്ച ശേഷം മല്ലിയില കുരുമുളക് പൊടി ചേര്ത്ത് വാങ്ങി നാരങ്ങ നീര് മുകളില്‍ ഒഴിച്ച് എടുത്താല്‍ ചപ്പാത്തിയുടെ കൂടെ കൂട്ടാന്‍ കിടിലന്‍ ഫ്രൈ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post