രാജ്മ മസാല
By : Indu Jaison
ആവശ്യമുള്ള സാധനങ്ങൾ:
• രാജ്മ - 250 ഗ്രാം
• സവാള - 2 വലുത്
• പച്ചമുളക് - 2 എണ്ണം
• ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള്‍സ്പൂൺ
• മല്ലിപ്പൊടി – 1 ടീസ്പൂൺ
• പെരുഞ്ചീരകം - ഒരു നുള്ള്
• സാധാരണ ജീരകം - കാൽ ടീസ്പൂൺ
• തക്കാളി - 2
• ഗരം മസാല - ഒരു ടീസ്പൂൺ(വേണമെങ്കിൽ കൂടുതലാവാം)
• മഞ്ഞൾപ്പൊടി. മുളകുപൊടി - പാകത്തിന്
• കുറച്ച് മല്ലിയില, കറിവേപ്പില
• ഫ്രഷ് ക്രീം - അര കപ്പ്
• പാചകയെണ്ണ
• ഉപ്പ്
ഉണ്ടാക്കുന്ന വിധം:
രാജ്മ 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ കുതിർത്ത രാജ്മ ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷർ കുക്കറിലിട്ട് നന്നായി വേവിക്കുക.
ഒരു ഫ്രയിങ്ങ് പാനിൽ കുറച്ചെണ്ണ ഒഴിച്ച് അതിൽ ജീരകവും പെരുഞ്ചീരകവും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂത്തുവരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളകും ചേർത്തിളക്കുക. സവാള വഴന്നുവരുമ്പോൾ കുറച്ചു തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞുചേർന്നാൽ സ്വല്പം മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും പിന്നെ ഗരം മസാലയും ചേർത്തിളക്കി യോജിപ്പിച്ച് വാങ്ങുക.
വേവിച്ച രാജ്മ എടുത്തു ഈ മിശ്രിതത്തിലേക്ക് ചേര്‍ത്തു കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. കുറുകാൻ തുടങ്ങുമ്പോൾ തീ കുറച്ചശേഷം ഫ്രഷ് ക്രീം ചേർക്കുക.
ഫ്രഷ് ക്രീം ചേർത്താൽ ഉടനെ വാങ്ങാം. വാങ്ങുന്നതിനുമുമ്പ് കുറച്ച് മല്ലിയില അരിഞ്ഞത് ചേർക്കുക
രാജ്മ മസാല റെഡി !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes