വിഷുക്കട്ട.

വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.
പല നാടുകളിലും പല രീതിയില്‍ ആണ് വിഷ്ക്കട്ട ഉണ്ടാക്കുന്നത് . ചില രീതികള്‍ ഇവിടെ കുറിക്കുന്നു

ആവശ്യമുള്ള സാധനങ്ങള്‍

1.അരി - 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം - കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് - പത്തെണ്ണം
5.ഉണക്ക മുന്തിരി - പത്തെണ്ണം
6.നെയ്യ് - ആവശ്യത്തിന്
7.ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ.
തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്‍ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും) വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വിതരണം ചെയ്യാം.
-------------------------------------------------------
Vishu Katta

Today is vishu and every malayali is celebrating today.Make this vishukatta and celebrate the vishu in traditional way.In some parts of Kerala it is known as vishu kanji .But in my concern vishu kanji will be little watery type.And in my previous post i have already gave the recipe for vishu kanji.

It's recipe is really simple and easy to make.In some parts they will make it as a hot dish ,but in thrissur area it will be served with jaggery syrup.

Ingredients needed to make vishu katta

1.Raw rice (unakkalary) -1 cup
2.Coconut milk - 2 cup
3.Grated coconut - 1/2 cup
4.Cumin seed (jeera) - 1 1/2 tsp
5.salt as needed

For the jaggery syrup

1.Jaggery -1/2 kg
2.Cumin seeds - 1/2 tsp

How to make Vishu katta

1.Cook the rice in the coconut milk with salt .Once the rice is cooked well add cumin seeds and grated coconut to it.

2.It should be thick in structure .spread it in a plate and allow it to cool .Then cut it with a knife and get the desired shape.

3.Make the jaggery syrup by adding cumin seeds to it and serve the vishu katta with the jaggery syrup.
----------------------------------------------
വിഷുക്കട്ട

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - 2 കപ്പ്
തേങ്ങപ്പാല്‍ (ഒന്നാം പാല്‍) - ഒരു കപ്പ്
തേങ്ങപ്പാല്‍ (രണ്ടാംപാല്‍) - രണ്ടു കപ്പ്
തേങ്ങ ചിരകിയത് - കാല്‍ക്കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - അഞ്ചു പത്തെണ്ണം വീതം

ഉണ്ടാക്കേണ്ട വിധം:
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. രണ്ടാം പാലില്‍ കഴുകി വൃത്തിയാക്കിയ അരി ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ അതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കുക. ജീരകവും തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം. ശര്‍ക്കര നീരോ മാങ്ങ കറിയോ ആണ് ഉത്തമം.

*എല്ലാവര്‍ക്കും വിഷു ആശംസകള്‍ *
---------------------------------------------
വിഷുക്കട്ട

ചേരുവകൾ

പുന്നെല്ലരി - 2കപ്പ്
ചിരകിയ നാളികേരം - 2കപ്പ്
ജീരകം - 1 ടീസ്പൂൺ
ചുക്ക് പൊടിച്ചത് - രണ്ട് നുള്ള്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിരകിയ നാളികേരത്തിൽ അലപം വെള്ളമൊഴിച്ച് ഒന്നാംപാൽ നല്ല കട്ടിയിൽ പിഴിഞ്ഞെടുത്ത് മാറ്റിവെയ്ക്കുക. പിഴിഞ്ഞെടുത്ത നാളികേരത്തിൽ അലപം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാൽ എടുക്കുക. ഇതിലേക്ക് പുതിയ നെല്ലിന്റെ പച്ചരി ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാവുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം. അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കട്ടയായി കഴിഞ്ഞാല് എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കര നീരോ കറികളോ ചേർത്ത് കഴിക്കാവുന്നതാണ്.

------------------------------------------------
വിഷുക്കട്ട

ആവശ്യമുള്ള സാധനങ്ങള്‍:

1. പച്ചരി- ഒരു നാഴി

2. തേങ്ങ- രണ്ടെണ്ണം

പാചകം ചെയ്യേണ്ട വിധം

തേങ്ങ ചിരകി ഒന്നാം പാല് (തന്‍ പാല് ) മാറ്റി വയ്ക്കുക. അല്‍പം ചൂട് വെള്ളം ചേര്‍ത്ത് തേങ്ങ ചിരകിയത് വീണ്ടും തിരുമ്മുക. അതില്‍ നിന്നും വീണ്ടും പിഴിഞ്ഞ് രണ്ടാം പാല് എടുത്ത് മാറ്റി വയ്ക്കുക. ബാക്കിയുള്ള തേങ്ങയില്‍ വീണ്ടും ഇളം ചൂടുവെള്ളം ഒഴിച്ച് പിഴിഞ്ഞ് മൂന്നാം പാല് എടുക്കുക. ഈ മൂന്നാം പാലില്‍ പച്ചരിയിട്ട് വേവിക്കുക.

ഒന്ന് രണ്ട് ആവി വന്നു കഴിഞ്ഞാല്‍ അതില്‍ രണ്ടാം പാല് ഒഴിക്കുക. പാകത്തിന് അല്‍പ്പം ഉപ്പ് ചേര്‍ക്കുക. വീണ്ടും വേവിക്കുക. ഏതാണ്ട് വറ്റി വരുമ്പോള്‍ നല്ല ജീരകം അല്‍പ്പമെടുത്ത് തിരുമ്മിപ്പൊടിച്ച് ഇടുക. പിന്നീട് അതിലേക്ക് ഒന്നാം പാല് ഒഴിക്കുക. അല്‍പ്പം കഴിഞ്ഞാല്‍ അതെടുത്ത് പരന്ന പാത്രത്തില്‍ ഒഴിച്ചു വയ്ക്കുക. അല്‍പം സമയം കഴിയുമ്പോള്‍ അത് കട്ട പിടിക്കും. ഇത് ആവശ്യാനുസരണം മുറിച്ചെടുത്ത് കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post