മത്തങ്ങാ ബോളി - സ്പൈസി(ഏത്തക്ക ബോളി പോലെ)
By: Sherin Mathew

മത്തങ്ങ - 200 ഗ്രാം
(ഫോട്ടോയിൽ കാണുന്നപോലെ നീളത്തിൽ കട്ട്‌ ചെയ്തെടുക്കുക)

മൈദാ - 4 ടേബിൾ സ്പൂണ്‍
മുട്ട - 2
ബേകിംഗ് പൌഡർ - 1/ 4 ടി സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
ഇറച്ചി മസാല പൊടി - 1 ടേബിൾ സ്പൂണ്
എണ്ണ - മുക്കി പൊരിക്കാൻ ആവശ്യത്തിനു

ചെയ്യുന്ന രീതി

മുട്ട അടിച്ചതിലേക്ക് പൊടികൾ ചേർത്ത് നന്നായി യോജിപ്പിച്ച് 20 മിനിറ്റ് വക്കുക. ശേഷം മത്തങ്ങാ കഷണങ്ങൾ ഇതിൽ മുക്കി തീ കുറച്ചു നന്നായി വറുത്തു കോരുക.

ടിപ്സ്

ഇറച്ചി മസാലക്കു പകരം സാംബാർ പൌഡർ ഉപയോഗിക്കാം.
മത്തങ്ങാ വേകുമ്പോൾ മധുരം ഉള്ളതായതിനാൽ ഏത്തക്ക ബോളി ചെയ്യുന്നപോലെ പഞ്ചസാരയും അല്പം ഏലക്ക പൊടിയും ചേർത്ത് മറ്റൊരു രീതിയിലും ചെയ്യുക.

Enjoy !!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post