Date Pudding
By:Arathi Pramod

ആവശ്യമായ ചേരുവകള്‍

പാല് - 4 കപ്പ്‌
Custard powder - 2 1/2 tbspn
കണ്ടന്‍സ്ഡ് മില്‍ക്ക് -1/2 കപ്പ്‌
പഞ്ചസാര- 1 കപ്പ്‌ (dates ന്‍റെ മധുരത്തിന് അനുസരിച്ച്)
ഏലയ്ക പൊടി -1/2 tspn
dates -10-12 എണ്ണം(ചൂട് പാലില്‍ കുതിര്‍ത്ത് അരച്ചെടുത്തത് )
അലങ്കരിക്കാന്‍ വേണ്ടി 4-5 dates ചെറുതായി നീളത്തില്‍
അരിഞ്ഞു വയ്ക്കുക
ടൂട്ടി ഫ്രൂട്ടി -കുറച്ച് .
ചൈന ഗ്രാസ്സ് - 10 gm

തയ്യാറാക്കുന്ന രീതി

ചൈന ഗ്രാസ്സ് 10 മിനിറ്റ് കുറച്ചു വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
കുതിര്‍ത്ത ചൈന ഗ്രാസ്സ് ഡബിള്‍ ബോയില്‍ ചെയ്തു അലിയിചെടുക്കുക.
milk custard തയ്യാറാക്കാനായി ആദ്യം 3 1/2 കപ്പ്‌ പാല് ഏലയ്ക പൊടിയും ചേര്‍ത്ത്നന്നായി തിളപ്പിക്കുക.
അര കപ്പ്‌ പാലില്‍ custard powder നന്നായി അലിയിച്ചു വയ്ക്കുക.
തിളച്ചു വരുന്ന പാലിലേക്ക് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്കുംഅരച്ച് വച്ച dates ചേര്‍ത്ത് നന്നായി ഇളക്കുക.
custard powder ചേര്‍ത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക.
നന്നായി കുറുകി വരുമ്പോള്‍ ചൈന ഗ്രാസ്സ് അലിയിച്ചത് ചേര്‍ത്ത് ഇളക്കിയെടുത്ത് അടുപ്പില്‍ നിന്നും വാങ്ങാം..
ഇനി pudding സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് അല്പം വെണ്ണ പുരട്ടിയ ശേഷം നീളത്തില്‍ അരിഞ്ഞ dates കഷ്ണങ്ങള്‍ ,ടൂട്ടി ഫ്രൂട്ടി ഇവ നിരത്തുക.
ഇതിനു മുകളിലായി തയാറാക്കി വച്ചിരിക്കുന്ന മില്‍ക്ക് custard ഒഴിക്കുക..
ഇനി ഇത് സെറ്റ് ആകാന്‍ വേണ്ടി ഫ്രിട്ജില്‍ വയ്ക്കാം.3-4 മണിക്കൂര്‍ കൊണ്ട് pudding നന്നായി സെറ്റ് ആയി കിട്ടും.
സ്വാദിഷ്ടമായ date Pudding തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post