തക്കാളി കറി
By: Sherin Mathew

തക്കാളി കറി എല്ലാര്ക്കും അറിയാം എന്നാലും ഇന്ന് ഇത് നിങ്ങളും കൂടി ഒന്ന് കൂട്ട്. ഇതിന്റെ രുചി ഒന്ന് വേറെയാ.. കാര്യം എന്നാ? ഇതിൽ പെരുംജീരകമാണ് അരക്കുന്നത് (പണ്ട് ആരോ എനിക്ക് പെരുംജീരകത്തിൽ കൈവിഷം തന്നിട്ടുണ്ട് ഇത് സത്യം സത്യം സത്യം)

വേണമെങ്കിൽ ഒരു മുരിങ്ങക്ക കൂടി മുറിച്ചിടാം (ആരും കുറ്റം പറയില്ല - എന്നെ വിശ്വാസിക്ക്.. മ്മ്)

അപ്പോൾ ആവശ്യം വേണ്ടവ

പഴുത്ത തക്കാളി - 2 മുറിച്ചത്
പച്ചമുളക് - 4 കീറിയത്
സവാള - 1 ചെറിയത് അരിഞ്ഞത്
വെളുത്തുള്ളി - 3 അല്ലി അരിഞ്ഞത്
ഇഞ്ചി - 1/ 4 ടി സ്പൂണ്‍ അരിഞ്ഞത്
കറിവേപ്പില - 1 തണ്ട്
ഉപ്പു ആവശ്യത്തിനു
വെള്ളം 1 കപ്പ്‌ (അരിഞ്ഞതു നികക്കെ വെള്ളം)

ഇനി ഇത് ഒരു ചട്ടിയിൽ അടുപ്പത് വേവാൻ വെച്ചോളൂ.

ആ സമയത്ത് ദേ ഇത് അരചെടുതോളൂ - നല്ല പോലെ അരയട്ടെ ട്ടോ!

തേങ്ങ തിരുമ്മിയത്‌ - 1/ 4 മുറി
മുളകുപൊടി - 1/ 2 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/ 4 ടി സ്പൂണ്‍
പെരുംജീരകം - 1 ടി സ്പൂണ്‍

തക്കാളി വെന്തു കഴിഞ്ഞാൽ അരപ്പ് ചേര്ക്കുക (ഈ തേങ്ങ അരച്ച് ചേര്ക്കുന്ന കറികൾക്ക് ഒരു അഹങ്കാരം ഉണ്ട് - തിളച്ചു മറിയാൻ പാടില്ല. ഒന്ന് തിളച്ചു തുടങ്ങിയാൽ ഇളക്കി ഇറക്കണം - ഇല്ലേൽ ആകെ പിരിഞ്ഞു ബോറാകും)

അപ്പോൾ അടുത്ത സ്റ്റെപ് - കടുക് താളിക്കൽ

വെളിച്ചെണ്ണ - 2 സ്പൂണ്‍
(റ്റെബിൾ, ഡസ്ക്, ബെഞ്ച്‌, ടി - സ്പൂണ്‍ എന്ത് വേണേൽ എടുത്തോ ആരും അറിയണ്ട. നമ്മുക്ക് കറിക്ക് രുചി വേണം.അത് മറക്കണ്ട)
ഉലുവ - 1/ 2 ടി സ്പൂണ്‍
കടുക് - 1/ 2 ടി സ്പൂണ്‍
കൊച്ചുള്ളി - 3 അരിഞ്ഞത്
കറിവേപ്പില - 1 തണ്ട്
വറ്റൽ മുളക് 4 എണ്ണം മുറിച്ചത്

ലാവിഷ് ആയി കടുക് താളിച്ച്‌ ചേർത്താട്ടേ!!



Search by Our Users :

Tomato Curry, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala,  ammachis adukkala,Healthy Cooking Recipes,cook recipes, cooking channel recipes, free cooking recipes, how to cook recipes, family cooking recipes, healthy snacks, snack recipes, top recipes, Malayalam Recipes

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post