ഇഞ്ചി പച്ചടി
By: Arathi Pramod
വളരെയെളുപ്പം തയ്യാറാക്കാവുന്ന ഒരു നാടന്‍ തൊടു കറി .
ആവശ്യമായ ചേരുവകള്‍
ഇഞ്ചി - 100 g m
പച്ചമുളക് - 1 എണ്ണം
കടുക് ചതച്ചത് -1 tspn
തേങ്ങ ചിരകിയത് -1 കപ്പ്
ചുവന്നുള്ളി -2-3 എണ്ണം
തൈര് -1 കപ്പ് (അധികം പുളിയില്ലാത്തത് )
കടുക് താളിക്കാന്‍
വെളിച്ചെണ്ണ - 2 tbspn
കടുക് -1 tspn
വറ്റല്‍ മുളക് -2 എണ്ണം
ചുവന്നുള്ളി-3 (ചെറുതായി അരിഞ്ഞത്.)
കറിവേപ്പില,ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ഇഞ്ചി ചുവന്നുള്ളി ഇവ നന്നായി അരച്ചെടുക്കുക.(ഇഞ്ചി അരയ്ക്കുന്നതിനു പകരം വളരെ ചെറുതായി അരിഞ്ഞു എണ്ണയില്‍ വഴറ്റിയും പച്ചടി തയ്യാറാക്കാം.)
ചെറുതായി അരിഞ്ഞ പച്ചമുളകും ആവശ്യത്തിനു ഉപ്പുംകുറച്ചു വെള്ളവും ചേര്‍ത്ത് ഈ കൂട്ട് ചെറുതായി ഒന്ന് തിളപ്പിക്കുക.ആറിയ ശേഷം തൈര് ചേര്‍ത്തിളക്കി കടുക് താളിചോഴിക്കുക.ഇഞ്ചിപച്ചടി തയ്യാര്‍.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes