ലഹോറി ലാംബ് ബിരിയാണി ( പാകിസ്താനി റാവി ബിരിയാണി )
By: Sherin mathew
മറ്റു ഒരു പ്രത്യേകതയും ഇല്ലെങ്കിലും ഈ ബിരിയാണിക്ക് ഒരു പ്രത്യേകതയുംഇ ല്ല എന്ന് പറയാൻ പറ്റില്ല. റെസിപി വായിച്ചു കഴിഞ്ഞു നിങ്ങള്ക്കും ഇത് ബോധ്യമാവും.
പറ്റുമെങ്കിൽ അടുത്ത തവണ ബിരിയാണി ഉണ്ടാക്കുമ്പോൾ ഈ വിധം ഉണ്ടക്കി നോക്കൂ
വളരെ വെത്യസ്തമായ രുചികരമായ പാകിസ്ഥാനി ബിരിയാണി നിങ്ങള്ക്കും ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ
മാരിനെഷൻ (മട്ടണ്‍ ഗ്രേവി)
മട്ടണ്‍ - 1 കിലോ
പപ്പക്ക/കപ്ലങ്ങ - 1 കഷണം 2 ഇഞ്ച് നീളം - അരച്ച് എടുക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടി സ്പൂണ്‍
മുളക് പൊടി - 2 ടേബിൾ സ്പൂണ്‍
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1 ടി സ്പൂണ്‍
തൈര് - 1 കപ്പ്
സവാള വറുത്തു പൊടിച്ചത് - 2
(4 എണ്ണം നേർമയായി അരിഞ്ഞു ഗോൾഡൻ ബ്രൌണ്‍ നിറത്തിൽ വറുത്തു എടുക്കുക. ഇതിൽ പകുതി കൈ കൊണ്ട് തിരുമ്മി പൊടിച്ചു എടുക്കുക).
സാ ജീരകം - 1 ടി സ്പൂണ്‍
തക്കാളി - 2 വലുത് നുറുക്കിയത്
എണ്ണ /നെയ് - 4 ടേബിൾ സ്പൂണ്‍ (1/ 4 കപ്പ്)
മസാലക്കു
കറുത്ത ഏലക്ക - 2
സാധാരണ ഏലക്ക - 4
ഗ്രാമ്പൂ - 6
കറുവപ്പട്ട - 4
സജീരകം - 1 ടി സ്പൂണ്‍
ഒരു പാനിൽ ഇത് നന്നായി കരിയാതെ ചൂടാക്കി ചെറു ചൂടോടെ പൊടിച്ചെടുക്കുക.
മട്ടണ്‍ അല്പം വലിയ കഷണങ്ങളായി നുറുക്കി കഴുകി വെള്ളം തോരാൻ വെക്കുക. ശേഷം പപ്പക്ക അരച്ചത് തിരുമ്മി 20 മിനിറ്റ് വെക്കുക. ഇറച്ചി മയത്തിലും വേഗത്തിലും വെന്തു കിട്ടാനാണിത്. ഇതിനു ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് നേരം വെക്കുക. (3 മണിക്കൂറെങ്കിലും വെക്കുന്നത് ഏറെ നല്ലത്)
ഒരു ചുവടു കട്ടിയുള്ള പാനിൽ 4 ടേബിൾ സ്പൂണ്‍ എണ്ണ/നെയ് ഒഴിച്ച് ചൂടായി വരുമ്പോൾ ഇറച്ചി കഷണങ്ങൾ ഒരു സ്പൂണ്‍ കൊണ്ട് ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. പിന്നെ ബാക്കി മാരിനെട് ഇതിലേക്ക് ഒഴിച്ച് ഇളക്കി ചെറിയ തീയിൽ വേകാൻ വെക്കുക. മുക്കാൽ വെന്തു കഴിഞ്ഞാൽ തക്കാളിയും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക.
ഇറച്ചി നല്ല പോലെ വേകട്ടെ - 45 മിനിറ്റ് വേണം ഇറച്ചി വെന്തു കിട്ടാൻ.
ചാർ ആവശ്യത്തിനു വറ്റി കഴിഞ്ഞാൽ തീ അണച്ച് വറുത്തു പൊടിച്ച മസാല പൊടി ചേർത്ത് ഇളക്കി മാറ്റി വെക്കുക.
ചോറിനു
ബസ്മതി അരി - 4 കപ്പ്
പട്ട - 2
ഗ്രാമ്പൂ - 4
ഏലക്ക - 4 കറുത്ത + 4 സാദാ ഏലക്ക.
കുരുമുളക് മണി - 1 ടി സ്പൂണ്‍
വയണ ഇല - 3 അല്ലെങ്കിൽ 4
സജീരകം - 1/ 2 ടി സ്പൂണ്‍
നെയ് - 1 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് - 2 എണ്ണത്തിന്റെ
സഫരോണ്‍ - 3 അല്ലെങ്കിൽ നാല് അല്പം ചൂട്പാലിൽ അല്ലെങ്കിൽ ചൂട് വെള്ളത്തിൽ ഇട്ടു വെക്കുക.
റോസ് വാട്ടർ - 2 ടേബിൾ സ്പൂണ്‍
മല്ലിയില - 1 പിടി അരിഞ്ഞത് (നിര്ബന്ധമല്ല)
പുതിന ഇല - 1 പിടി അരിഞ്ഞത് (നിര്ബന്ധമല്ല)
പച്ചമുളക് - 6 എണ്ണം അറ്റം പിളര്ന്നത്
അരിയുടെ ഇരട്ടി അളവിൽ വെള്ളം ആവശ്യത്തിനു ഉപ്പും ഗരം മസാല ചേരുവകളും ഇട്ടു തിളച്ചാൽ, അരി ചേർത്ത് 3/ 4 വേവ് കഴിഞ്ഞാൽ ഊറ്റുക.
ഈ ചോറിൽ നിന്നും രണ്ടു തവി ഒരു ബൌളിൽ കോരി അതിലേക്കു സഫരോണ്‍ ചേർത്ത് ഇളക്കി മാറ്റി വെക്കുക. ബാക്കി ചോറിൽ നെയ് ചേർത്ത് പാത്രം എടുത്തു കുലുക്കി നെയ് എല്ലായിടത്തും ചേർത്ത്, തുറന്നു വെക്കുക.
മറ്റൊരു അടുപ്പിൽ ഒരു വലിയ പത്രത്തില വെള്ളം തിളക്കാൻ വെക്കുക.
ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ മട്ടണ്‍ ഗ്രാവി രണ്ടു തവി ഒഴിച്ച് അതിനു മേലെ ചോറിൽ പകുതി ഇട്ടു ഇറച്ചി ഒരു ലയർ ഇടുക. ഉള്ളി വറത്തതിൽ ഒരു പിടിയും, രണ്ടു പച്ചമുളക്റോ കീറിയതും, റോസ് വാട്ടർ 1 ടേബിൾ സ്പൂണും നരങ്ങനീരിൽ കുറച്ചും ചുറ്റിനും ഒഴിക്കുക.
ഇത് പോലെ മറ്റൊരു ലയെറും ഇടുക. ഏറ്റവും മുകളിൽ സഫ്ഫരോണ്‍ ചേര്ത ചോറും മല്ലിയിലയും പുതിന ഇലയും ഉള്ളിവറത്തതും വിതറുക.
ബാക്കിയുള്ള നാരങ്ങ നീര്, റോസ് വാട്ടർ ഒക്കെ ചേര്ക്കുക.
അണ്ടിപരിപ്പും മുന്തിരിയുമൊക്കെ വേണമെങ്കിൽ വറത്തു ചേർക്കാം (നിര്ബന്ധമല്ല)
പാത്രം മൂടി, ചെറിയ തീയിൽ വേവാൻ വെക്കുക. ഇതിനു മുകളിൽ തിളച്ചവെള്ളം പാത്രതോട് കൂടി വെക്കുക.
20 മിനിറ്റ് കഴിഞ്ഞാൽ ബിരിയാണി ചെമ്പ് തുറക്കാം. ചെറു ചൂടോടെ വിളംബാം.
Enjoy!!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes