കാരറ്റ് – 2 nos കൊത്തിഅരിഞ്ഞത്
സവാള - 1 കൊത്തിഅരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം കൊത്തിഅരിഞ്ഞത്
പച്ചമുളക് - 4 വട്ടത്തില്‍ അരിഞ്ഞത്
നല്ല കട്ട തൈര് - 1 cup
ഉപ്പ്
താളിക്കാന്‍
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
ചുവന്നുള്ളി
കറിവേപ്പില
ചട്ടി അടുപ്പില്‍ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ഒന്ന് ചെരിതായി വഴറ്റുക ഇതിലേക്ക് കൊത്തിയരിഞ്ഞ കാരറ്റ് ഇട്ടു 5 മിനിറ്റ് ഇളക്കി വഴറ്റുക ഇതിലേക്ക് വളരെ കുറച്ചു വെള്ളം ചേര്ത്ത് കാരറ്റ് ഒന്ന് വേവിച്ചു വറ്റിച്ചു അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കുക.
തൈരിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്ത്ത് ഉടച്ചു ചൂടാറിയ കാരറ്റ് കൂടിലെക് ചേര്ത്ത് നന്നായി യോജിപ്പിക്ക..താളിക്കാന്‍ ഉള്ള ചേരുവകള്‍ വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ഇതിലേക്ക് ചേര്ത്താല്‍ ഓണം സ്പെഷ്യല്‍ പച്ചടി തയാര്‍.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes