കോഴിക്കാല്‍ Kozhikkaal (കപ്പ കിഴങ്ങ് കൊണ്ടുള്ള ഒരു പലഹാരം - A dish with tapioca)

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കോഴിയുടെ കാലോ അല്ലെങ്കില്‍ അത് പൊരിച്ചതോ അല്ല. പകരം ഇത് കപ്പക്കിഴങ്ങ് കൊണ്ടുള്ള ഒരു പലഹാരമാണ്. എന്റെ അറിവില്‍ ഇത് തലശ്ശേരിയില്‍ അല്ലാതെ വേറെ എവിടെയും കൂടുതലായി അറിയില്ലെന്നാണ്. ഇതിനു എങ്ങനെ ഈ പേര് വന്നു എന്ന് നിങ്ങളെ പോലെ തന്നെ ഞാനും പല തവണ അതിശയിച്ചിട്ടുണ്ട്.

പാചകക്കുറിപ്പ്‌ 

ചേരുവകള്‍
½ Kg. കിഴങ്ങ് 2 inch നീളത്തില്‍ നേരിയതായി അരിഞ്ഞത് (ചിത്രം കാണുക)
5 tblsp. കടല മാവ് അല്ലെങ്കില്‍ മൈദപ്പൊടി
ഇഞ്ചി ചെറുത്‌ (ചതച്ചത്)
വെള്ളുള്ളി 5-6 അല്ലികള്‍ (ചതച്ചത്)
2 tsp. മുളക് പൊടി (ആവശ്യത്തിന് കൂട്ടാം)
¼ tsp. മഞ്ഞള്‍ പൊടി
½ tsp. ഗരം മസാല പൊടി
½ tsp. ജീരകപ്പൊടി
പച്ചമുളക് ഒന്ന് നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
കായപ്പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

അരിഞ്ഞ കിഴങ്ങില്‍ മേല്‍ പറഞ്ഞ ചേരുവകള്‍ നന്നായി mix ചെയ്യുക. ആവശ്യത്തിനു (ഏകദേശം 1 tblsp.) വെള്ളം ചേര്‍ത്തു mixture ഒരു വഴുവഴുപ്പ്‌ പരുവത്തിലാകുന്നത് വരെ കുഴക്കുക. പിന്നീട് mixture 3-4 inch നീളത്തിലുള്ള ഓരോ പിടിയായി എടുത്തു fry ചെയ്തെടുക്കുക. കുറച്ചു ചൂടാറിയതിനു ശേഷം serve ചെയ്യാം.


Ingredients

½ Kg. tapioca cut into 2-inch long thin stripes (see the picture)
5 tblsp. gram flour or all purpose flour
Small piece of ginger (mashed)
5 pods of garlic (mashed)
2 tsp. chilli powder (increase as per your taste)
¼ tsp. turmeric powder
½ tsp. garam masala powder
½ tsp. cumin seed powder
1-2 green chilli cut into 2-3 pieces vertically
Curry leaves to taste
Coriander leaves to taste
A pinch asafoetida powder
Salt to taste

Method

Mix the above ingredients very well adding very little water (around 1 tblsp.) if necessary until the mixture gets in a thick smoothed form. Take less than a handful of mixture and shape it like in the picture with your hand (picture shows the dish after frying) and fry it. Serve it after letting it cool down for 1-2 minutes. It's a very good evening snack.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post