വെജിറ്റബിള്‍ സമോസ

ചേരുവകള്‍

മൈദ -1 കപ്പ്
ഗ്രീന്‍പീസ് -100 ഗ്രാം
ഉരുളക്കിഴങ്ങ് -2
ബീന്‍സ് -100 ഗ്രാം
കാരറ്റ് -100 ഗ്രാം
ബീറ്റ്റൂട്ട് -100 ഗ്രാം
പച്ചമുളക് -5
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
എണ്ണ ,ഉപ്പ്,കറിവേപ്പില-ആവശ്യത്തിന്
സവാള -2
പാകം ചെയ്യുന്ന വിധം

പച്ചക്കറികള്‍ പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍ പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക.കടുകിട്ട് പൊട്ടുമ്പോള്‍ പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ കുരുമുളകുപൊടിയും വേവിച്ച പച്ചക്കറികളും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.മൈദാമാവ്‌ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി
പലകയില്‍ പരത്തുക.അതില്‍ പച്ചക്കറിക്കൂട്ട് വെച്ച് മടക്കി തിളപ്പിച്ച എണ്ണയിലിട്ട് മൊരിച്ചെടുക്കുക.
-------------------------------------------------------
പനീര്‍ സമോസ

പനീര്‍ 200 ഗ്രാം
മൈദ – 250 ഗ്രാം
മീറ്റ് മസാല – 3 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
ഇഞ്ചി -1 കഷണം
പച്ചമുളക് – 5 എണ്ണം
കാരറ്റ് – 100 ഗ്രാം
കാബേജ് – 100 ഗ്രാം
കറിവേപ്പില – 2 തണ്ട്
സവാള – 100 ഗ്രാം
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍ ചെറിയ കഷണങ്ങളാക്കി മുറിക്കുക. മുറിച്ച കഷണങ്ങള്‍ ചെറുതീയില്‍ വറത്തുകോരുക. 5 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞ് ചെറുതീയില്‍ വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകളോടൂടി പനീര്‍ കഷണങ്ങളും ഇറച്ചിമസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക.
മൈദ പാകത്തിനുപ്പും ചേര്‍ത്തു കുഴച്ചു, ചപ്പാത്തിപോലെ പരത്തിയശേഷം വഴറ്റി തയ്യാറാക്കി വച്ചിരിക്കുന്ന പദാര്‍ത്ഥം ചപ്പാത്തിയില്‍ വെച്ചു മടക്കി എണ്ണയിലിട്ടു വറുത്തെടുക്കുക
-------------------------------------------
ഡ്രൈ ഫ്രൂട്ട് സമോസ
അണ്ടിപരിപ്പ് - അര കിലോ
പഞ്ചസാരപോടിച്ചത് - 200 ഗ്രാം
ബാധം - 100 ഗ്രാം
പിസ്ത - 100 ഗ്രാം
കശുവണ്ടി - 100 ഗ്രാം
ആപ്രികോട്ടു - 100 ഗ്രാം
തയ്യാറാക്കുന്ന രീതി
അണ്ടിപരിപ്പ് പൊടിക്കുക. മൂന്ന് മുതല്‍ അരുവരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു യോജിപ്പിക്കുക. പഞ്ചസാര വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌ ഒരു നൂല്‍ പരുവതിലകുമ്പോള്‍ അണ്ടിപ്പരിപ്പ് പൊടിച്ചത് യോജിപ്പിച്ച് തവി കൊണ്ട് നന്നായി കുഴക്കുക. അഞ്ചു മിനിട്ട് വച്ചശേഷം പത്രത്തില്‍ നിന്നെടുത്തു ചെറിയ ഉരുളകളാക്കുക. നെയ്യ് പുരട്ടിയ പലകയില്‍ വച്ച് ചെറിയ വട്ടത്തില്‍ പരത്തി ഇരുവശവും നീളത്തില്‍ മുറിക്കുക. കോണ്‍ ആകൃതിയില്‍ കുമ്പിള്‍ കുത്തി ഇതിനുള്ളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈ ഫ്രുട്സ് നിറച്ചു കുമ്പിള്‍ അടക്കുക. സില്‍വര്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു വെക്കാം .
------------------------------------------------
സ്വീറ്റ് സമോസ

ചേരുവകള്‍:
മൈദ-കാല്‍ കിലോ
അവില്‍ കുതിര്‍ത്തത് -അര കപ്പ്‌
തേങ്ങ ചിരകിയത് -കാല്‍ കപ്പ്‌
ഏലക്ക പൊടിച്ചത് -അര ടീ സ്പൂണ്‍
ശര്‍ക്കര പാനി -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ശര്‍ക്കര അല്പം വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് പാനിയാക്കുക.ഇതിലേക്ക് ഒന്നോ രണ്ടോ മിനിട്ട് കുതിര്‍ത്ത അവില്‍,തേങ്ങ,ഏലക്ക ഇവ ചേര്‍ത്ത് മൂന്ന്‌ മിനിട്ട് ഇളക്കി വാങ്ങി വെക്കുക.

മൈദ നേരിയ ചൂട് വെള്ളം ചേര്‍ത്ത് കുഴച്ചു ചപ്പാത്തിക്ക് പരത്തുന്ന പോലെ പരത്തുക.നാല് കഷ്ണങ്ങള്‍ ആയി മുറിച്ചു ,ഓരോ കഷ്ണവും കോനാകകി മടക്കി ഇതില്‍ അവില്‍ മിശ്രിതം ചേര്‍ത്ത് രണ്ട് അറ്റവും യോജിപ്പിക്കുക.എണ്ണയില്‍ വറുത്തു കോരുക.
-----------------------------------------------
കൂണ്‍ സമോസ

ചേരുവകള്‍ (10 എണ്ണത്തിന്)
കൂണ്‍ - 100 ഗ്രാം
ക്യാരറ്റ് - 100 ഗ്രാം
ബീന്‍സ് - 100 ഗ്രാം
സവാള - 100 ഗ്രാം
ഉരുളക്കിഴങ്ങ്- 100 ഗ്രാം
ഗ്രീന്‍പീസ് - 100 ഗ്രാം( വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേവിച്ചത്)
ഗോതമ്പ്പൊടി- 250 ഗ്രാം
മുളക്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല - 1 ടീസ്പൂണ്‍
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ വഴറ്റുക. അതിലേയ്ക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞതും വേവിച്ച ഗ്രീന്‍പീസും മുളക്പൊടി, മഞ്ഞള്‍പ്പൊടി, വെജ്മസാല, ഉപ്പ് എന്നിവയും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. അതിന് ശേഷം ആട്ടമാവ് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ കുഴച്ച് ഉരുളകളാക്കുക. അത് നീളത്തില്‍ പരത്തി ചുട്ടെടുക്കുക. ഇത് കോണ്‍ ആകൃതിയില്‍ ആക്കി അതിനുള്ളില്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിങ് നിറയ്ക്കുക. ആട്ടമാവ് പശയാക്കി ഉപയോഗിച്ച് സമോസ കോണ്‍ ആകൃതിയില്‍ ഒട്ടിക്കുക. തിളച്ച എണ്ണയില്‍ സമോസ 10 മിനിട്ട് വെച്ച് വറത്ത് കോരുക.
----------------------------------------------------
ഇറച്ചി സമോസ

ചേരുവകള്‍

മാട്ടിറച്ചി എല്ലില്ലാതെ നുറുക്കിയത് -250 ഗ്രാം
മൈദ -500 ഗ്രാം
ഉരുളക്കിഴങ്ങ് -1
തക്കാളി -1
സവാള -2
മല്ലിപ്പൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മീറ്റ് മസാല -അര ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -2
ഇഞ്ചി അരിഞ്ഞത് -1 കഷണം
കറിവേപ്പില,കടുക്‌ -പാകത്തിന്
എണ്ണ -500 മി.ലി.
ഉപ്പ് -പാകത്തിന്
കുരുമുളകുപൊടി -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഇറച്ചി കഴുകി 6,7 ചേരുവകളും സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഉരുളക്കിഴങ്ങും തക്കാളിയും ചേര്‍ത്ത് വേവിച്ച് വറ്റിച്ച് വാങ്ങുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്
കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും കുരുമുളകുപൊടിയും ഇറച്ചിക്കൂട്ടും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.

മൈദാമാവില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക.ചെറിയ ഉരുളകള്‍ ആക്കിയെടുത്ത് പലകയില്‍ വെച്ച് പരത്തി ഇറച്ചിക്കൂട്ട് നടുവില്‍ വെച്ച്
മടക്കിയെടുക്കുക.തിളച്ച എണ്ണയില്‍ വറുത്തു കോരുക.
------------------------------------------------
സൂപ്പര്* ചെമ്മീന്* സമോസ

ചേരുവകള്*:

ചെമ്മീന്* - 25 എണ്ണം (വലുത്)
പച്ചമുളക് - 5
തക്കാളി - 1 കപ്പ് (ചെറുതായി അരിഞ്ഞത്)
സവാള - 2
ഇഞ്ചി - 1 കഷണം (ചതച്ചത്)
മഞ്ഞള്*പ്പൊടി - 1/2 ടീസ്പൂണ്*
മസാലപ്പൊടി - 1/2 ടീസ്പൂണ്*
മല്ലിയില - പാകത്തിന് (അരിഞ്ഞത്)
മൈദ - 200 ഗ്രാം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെമ്മീന്* കഴുകി വൃത്തിയാക്കി വെള്ളം വാലാന്* വയ്ക്കുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ഇവ അല്പം വെളിച്ചെണ്ണ ചൂടാക്കി അതില്* വഴറ്റുക. അതിലേക്ക് മറ്റുള്ള ചേരുവകളും ചെമ്മീനും പൊടി ചേരുവകളും ചേര്*ത്ത് വഴറ്റുക. അവ വാങ്ങിവച്ചതിന് ശേഷം, മൈദ ഉപ്പും അല്പം വെള്ളവും ചേര്*ത്ത് ചപ്പാത്തിപരുവത്തില്* കുഴയ്ക്കുക. പരത്തിയ മാവിനെ നെടുകെ മുറിച്ച് അതിലേക്ക് വഴറ്റിയ ചേരുവയില്* നിന്നും ഒരു വലിയ സ്പൂണ്* കൂട്ട് നിറയ്ക്കുക.വശങ്ങള്* ഒട്ടിച്ച് തിളപ്പിച്ച വെളിച്ചെണ്ണയില്* വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post