മുളക് അച്ചാര്‍
ഇതാ ഉണ്ടാക്കുന്ന വിധം:
മുളക് കഴുകി തുണികൊണ്ട് തുടച്ചെടുത്തത് : 1/2 കിലോ
പെരുംജീരകം : 2 ടീ സ്പൂണ്‍
ഉലുവ : 1ടീ സ്പൂണ്‍
മല്ലിപ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളക് പൊടി : 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 3/4 ടീ സ്പൂണ്‍
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
പുളി : 1 ഇടത്തരം നെല്ലിക്ക വലിപ്പത്തില്‍
ആംചൂര്‍ (മാങ്ങാപ്പൊടി) : 2 ടീ സ്പൂണ്‍
(പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടും)
ഉപ്പ് : ആവശ്യത്തിന്
പെരുംജീരകവും ഉലുവയും ചതച്ചു വയ്ക്കുക. പൊടിഞ്ഞു പോകരുത്. മുളക് അറ്റം രണ്ടായി പിളര്‍ന്ന് വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഉലുവ എന്നിവ വഴറ്റുക. പച്ച മണം മാറിയാല്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആംചൂര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതില്‍ മുളക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളക് വെന്തു കുഴയാതെ ശ്രദ്ധിക്കണം.
അന്നു തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ്. രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes