ബീഫ് അച്ചാര്‍....!!
By:- Manoj Kumar P
1. അധികം മൂപ്പെത്താത്ത പോത്തിറച്ചി ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി- 2-3 സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
മഞ്ഞള് പൊടി – കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല് കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം പോത്തിറച്ചി നന്നായി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്ത്തു അതില് കൂട്ട് ഒന്നില് കാണുന്ന പൊടികള് ചേര്ത്തു ഇളക്കി ചെറു തീയില് വെളിച്ചെണ്ണയില് വരുത്തു കോരണം., ഇറച്ചി ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില് കൂട്ട് രണ്ടിലെ പോലെ 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറു തീയില് നന്നായി മൂപ്പിക്കണം
മൂത്താല് ഉടന് അതിലേക്കു മൂന്നു മുതല് ആറുവരെ ഉള്ള സാധനങ്ങള് ചേര്ത്തു വരുത്തു കോരി വെച്ച ഇറച്ചിയും ചേര്ത്തു ചെറുതീയില് വേവിക്കണം. നല്ലത് പോലെ വെന്താല് വാങ്ങി വെച്ച് ആറാന്‍ അനുവദിക്കണം. ആറിയാല് അതിലേക്കു അല്പ്പം വിനാഗര് കൂടി ചേര്ത്തു വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes