തേങ്ങ ചുട്ടരച്ച ചമ്മന്തി

റെസിപ്പി :- Gopika Renjith
********************
ആവശ്യമുള്ള സാധനങ്ങൾ :

തേങ്ങ - ഒരു മുറി
പിന്നെ ആവശ്യത്തിന് ചുവന്നുള്ളി,മുളക്, പുളി, കറിവേപ്പില, ഉപ്പ്.

ഉണ്ടാക്കുന്ന വിധം:

തേങ്ങ ചുട്ടെടുക്കുകയാണ് ആദ്യം വേണ്ടത്. വിറകടുപ്പിൽ ഇതെളുപ്പമാണ്. കനലിലേയ്ക്കിട്ടു കൊടുത്താൽ മതി. എന്നുവച്ച് ഗ്യാസടുപ്പ് മാത്രമുള്ളവർക്കും ചുട്ടരച്ച ചമ്മന്തി കഴിയ്ക്കേണ്ടേ?
തേങ്ങ ആദ്യം തന്നെ കുറച്ചു വലിയ പുളുകളായി പൂളിയെടുക്കുക. ഇതിന് വൈദഗ്ദ്ധ്യം കുറഞ്ഞവർക്ക് ഒരു വഴിയുണ്ട്:
(എക്സ്‌ഹോസ്റ്റ് ഫാൻ ആദ്യം തന്നെ ഓൺ ചെയ്തിടാൻ മറക്കേണ്ട..)
തേങ്ങാമുറിയുടെ ചിരട്ടയുള്ള ഭാഗം തീയിൽ പിടിക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചും പിടിക്കണം. ചെറിയൊരു പൊട്ടലും ചീറ്റലും പുകയുമൊക്കെ ഉണ്ടാവും. പേടിക്കേണ്ട.

കുറച്ചു കഴിയുമ്പോൾ ചിരട്ട അടർന്നുപോരും.

ഇനി പൂളിയെടുക്കാൻ വളരെ എളുപ്പമാണ്. പൂളുകൾ ഒരു കമ്പിയിലോ കത്തിമുനയിലോ കുത്തിയെടുത്ത് തീയിൽ തിരിച്ചും മറിച്ചും കാണിച്ച് ചുട്ടെടുക്കുക.

ചുവന്നുള്ളി തൊലി കളഞ്ഞതും മുളകും (മുളക് മേൽ പറഞ്ഞതുപോലെ ചുട്ടെടുക്കുകയാണെങ്കിൽ നല്ലത്) കറിവേപ്പിലയും കൂടി ചീനച്ചട്ടിയിൽ ഇട്ട് ഒന്നു ചെറുതായി വാട്ടിയെടുക്കുക. എണ്ണയൊന്നും ഒഴിയ്ക്കേണ്ട.

പിന്നെ എല്ലാം കൂടി അവശ്യത്തിന് പുളിയും ഉപ്പും ചേർത്ത്, കഴിയാവുന്നത്ര വെള്ളം കുറച്ചൊഴിച്ച് അരച്ചെടുക്കുക. അവസാനം ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കുക. ചമ്മന്തി തയ്യാർ! കഞ്ഞിയ്ക്ക് ഏറ്റവും അനുയോജ്യം.


thenga chutta chammanthi

Ingredients :

Coconut : 1/2 portion or Sliced Coconut Pieces : 1 cup
Dry Red Chillies : 4-5
Shallots /Small red Onion : 4-6 nos
Tamarind : gooseberry size
Ginger : 1 big piece
Curry leaves : 1 sprig
kaffir lime leaves-3-4(optional)
Salt to taste

Method of Preparations :

1. Dry roast the coconut slices in a heavy bottom pan, turn the sides, when both sides turns to golden brown. or grill it in a pre heated oven for few minutes..
2. Add the dry red chillies and sauté till the coconut slices and the dry red chillies change the color. (Note : Take care not to burn them.) Remove from the fire.
3.. Allow to cool, when it cools down grind it together with shallots/small red onion, ginger, curry leaves,lime leaves, tamarind and salt.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post