ബ്രേക്ഫാസ്റ്റ് ഐഡിയാസ്
മസാല ദോശ (കടായി പനീർ മസാല)
By: Sherin Mathew
ആവശ്യം വേണ്ട സാധനങ്ങൾ
എണ്ണ - 2 ടേബിൾ സ്പൂണ്‍
കടുക് - 1 ടി സ്പൂണ്‍
ജീരകം - 1 ടി സ്പൂണ്‍
സവാള - 1 മീഡിയം നുറുക്കിയെടുക്കുക
പച്ചമുളക് - 4 എണ്ണം - നുറുക്കിയത്
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
മുളകുപൊടി - 1 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
പനീർ - 10 - 15 എണ്ണം അരിഞ്ഞത് (1 കപ്പ്)
ഷിംല മിർച് (കാപ്സികം) - ഒരു വലുതിന്റെ കാൽ ഭാഗം നുറുക്കി എടുക്കുക.
കാരറ്റ് - ഒന്നിന്റെ പകുതി നുറുക്കി എടുക്കുക.
ഉരുളകിഴങ്ങ് - 2 മീഡിയം പുഴുങ്ങി നുറുക്കി എടുക്കുക.
തക്കാളി - 1 മീഡിയം നുറുക്കിയത്
ഉപ്പു ആവശ്യത്തിന്
മല്ലിയില - 2 ടേബിൾ സ്പൂണ്‍
നാരങ്ങനീര് - 1 ടേബിൾ സ്പൂണ്‍
ദോശ മാവ് - 8 ദോശക്ക്
മസാല തയ്യാറാക്കുന്ന രീതി
ഒരു വോകിൽ (ചീന ചട്ടിയിൽ) എണ്ണ ഒഴിച്ച് കടുക് പൊട്ടി കഴിഞ്ഞാൽ ജീരകം ഇട്ടു മൂപ്പിക്കുക
ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് വഴറ്റുക.
(അല്പം ഉപ്പു ചേർത്താൽ സവാള വേഗം വഴലും എന്ന് എല്ലാര്ക്കും അറിയാം).
ഇനി പച്ചമുളക് അരിഞ്ഞത് ചേർത്ത് വഴറ്റി ഇതിലേക്ക് പൊടികൾ ചേർത്ത് കരിയാതെ മൂപ്പിക്കുക.
ഇതിലേക്ക് കാരറ്റ് അരിഞ്ഞത് ചേർത്ത് ഇളക്കുക, പിന്നീട് ഷിംല മിർച്, തക്കാളി എന്നിവ ചേർത്ത് ഇളക്കുക.
ഇനി പുഴുങ്ങി പൊടിച്ച ഉരുളകിഴങ്ങും പനീറും ചേർത്ത് ഇളക്കുക. ഉപ്പു നോക്കി ആവശ്യം വേണേൽ ഇടുക.
അല്പം വെള്ളം ചേര്ക്കാം. മസാല ഒന്ന് ചേരാൻ. മല്ലിയില ചേർത്ത് ഇളക്കി ഇറക്കാം.
ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് ഇളക്കി മാറ്റി വെക്കുക.
ദോശ പാനിൽ മാവു ഒഴിച്ച് നേര്ർമയായി പരത്തുക .
ഓരോ ദോശക്ക് മേലെയും 1 സ്പൂണ്‍ നല്ലെണ്ണ ചുറ്റിച്ചു ഒഴിച്ച് മൊരിക്കുക.
ഇനി മസാല കൂട്ടിൽ നിന്നും 4 ടേബിൾ സ്പൂണ്‍ നടുക്ക് നീളത്തിൽ വെച്ച് രണ്ടു വശവും മടക്കി ഒന്ന് തിരിച്ചു ഇട്ടു എടുക്കുക.
കടായി പനീർ മസാല ദോശ തയ്യാർ. ചട്ണി + സാംബാർ കൂടി തട്ടിയാലും
NallA AdiPoli Dhosha...
ReplyDeletekaanumbol Thanne Vaayil Kappal Odunnu :)
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes