പ്രാതൽ ഒരുക്കുന്ന പോലെ തന്നെ പരിശ്രമകരം ആണ് അത്താഴം ഒരുക്കുന്നതും. ഉച്ചക്കത്തെ എന്തേലുമൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചാൽ സമ്മതിക്കേണ്ടേ???
ചികൻ ഡ്രമ്സ്ടിക് - ഹാഫ് ട്രേ (ഇല്ലെങ്കിൽ 500 ഗ്രാം നുറുക്കിയ ചിക്കൻ)
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
ഗരം മസാല പൊടി - 1/2 ടി സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
ജിൻജെർ ഗാർലിക് പേസ്റ്റ് - 2 ടി സ്പൂണ്‍
ചിക്കെനിൽ ഇതെല്ലം പുരട്ടി ഒരു ചീനച്ചട്ടിയിൽ ചെറു തീയിൽ അടുപ്പത് വച്ച് വേവിക്കുക. വെള്ളം ഒഴിക്കേണ്ട. ഇറച്ചിയുടെ വെള്ളം വറ്റുന്ന വരെ വേവിക്കുക.
ആ സമയം കൊണ്ട് താഴെ പറഞ്ഞവ തയ്യാറാക്കുക.
സവാള - 1 വലുത് അല്ലെങ്കിൽ രണ്ടു മീഡിയം അരിഞ്ഞത്
പെരുംജീരകം - 1 ടേബിൾ സ്പൂണ്‍
കറിവേപ്പില - 1 തണ്ട്
മല്ലിപൊടി - 2 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
തക്കാളി - 1 മീഡിയം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് - എരിവില്ലാത്ത വലിയ പൊന്തൻ മുളക് 4 എണ്ണം നുറുക്കി എടുക്കുക.
മല്ലിയില - 2 ടേബിൾ സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിനു (എങ്ങിനെയുണ്ട് എന്റെ പുത്തി???)
കടുക് - 1/2 ടി സ്പൂണ്‍
ഗരം മസാല പൊടി - 1/4 ടി സ്പൂണ്‍
ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു പെരുംജീരകം ഇട്ടു മൂപ്പിക്കുക. ഇനി സവാളയും ഉപ്പും ചേർത്ത് നല്ല തീയിൽ വഴറ്റുക.
ഇതിലേക്ക് കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക.മറ്റു പൊടികൾ കൂടി (ഗരം മസാല ഒഴികെ) കരിയാതെ മൂപ്പിക്കുക. ഇതിലേക്ക് അറിഞ്ഞു വെച്ച തക്കാളി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഇപ്പോഴേക്കും ഇറച്ചിയിലെ വെള്ളം വറ്റി വെന്തു കഴിഞ്ഞിരിക്കും.
മസാല കൂട്ടിലേക്ക് ഇറച്ചി ചേർത്ത് അല്പം വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. (ഇറച്ചി വേവിച്ച പാത്രത്തിൽ ചാര് ഉണ്ടെങ്കിൽ ഇങ്ങോട്ട് തട്ടിക്കൊ.. അല്പം വെള്ളം ആ പാത്രത്തിൽ ഒഴിച്ച് ഒന്ന് ചൂടാക്കി ഒഴിക്കുന്നതും നല്ലതാ - എന്റെ ഒരു പുത്തിയെ)
വെള്ളം വറ്റി എണ്ണ തെളിഞ്ഞാൽ പച്ച മുളക്, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക.
അവസാനം ഗരം മസാല ചേർത്ത് ഇളക്കി ബവുളിലേക്ക് മാറ്റുക.
20 മിനിറ്റ് കൊണ്ട് ഒരു കറി - പരീക്ഷിച്ചു നോക്കൂ
(ഇതിനാ ഞാൻ പറഞ്ഞെ ചിക്കൻ ഡ്രമ്സ്ടിക് വേണമെന്ന് - ഇറച്ചിയൊക്കെ നേരത്തെ നുറുക്കി വെച്ചോണം, അത് വെട്ടി പഠിക്കാൻ പോവല്ല്)
ചപ്പാത്തിയുടെ കൂടെ ഉഷാർ (ഞാൻ ഒരു പാക്കറ്റ് കുബൂസ് കൊണ്ട് രക്ഷപെട്ടു)
Enjoy!!

Kettittum kandittum kollaammm,,, undakki nokattee Hihiiihihihi
ReplyDeletePost a Comment
Our Website is One of the Largest Site Dedicated for Cooking Recipes