പച്ചരി-ഒരു ഗ്ലാസ്
ചെറുപയര്‍ പരിപ്പ്-അര ഗ്ലാസ്
ഉപ്പ്-ഒരു നുള്ള്
ശര്‍ക്കര-ഒരു കപ്പ്
വെള്ളം -ഒന്നര കപ്പ്
ഏലക്ക പൊടിച്ചത്-കാല് ടീസ്പൂണ്‍
ചുക്ക് പൊടിച്ചത്-അര ടീസ്പൂണ്‍
തേങ്ങ കൊത്ത്-രണ്ടു ടീസ്പൂണ്‍( ചെറുതായി അരിഞ്ഞത് )
വെളിച്ചെണ്ണ-വറുക്കാന്‍ ആവശ്യത്തിനു
നെയ്യ്-ഒരു ടീസ്പൂണ്‍
ചെയേണ്ട വിധം :-
അരിയും പരിപ്പും ഒരു മണിക്കൂര്‍ കുതിര്‍ത്തു വച്ച് ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.പാനില്‍ വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കണ്ണാപ്പ (ഓട്ടയുള്ള തവി വലുത് )യില്‍ ഈ മാവു ഓരോ തവി കൊരിയോഴിക്കുക ഇത് എണ്ണയില്‍ കിടന്നു ഗോള്‍ഡന്‍ കളര്‍ ആവുമ്പോള്‍ കോരി മാറ്റുക.ഒന്നര ഗ്ലാസ് വെള്ളത്തില്‍ ശര്‍ക്കര ഇട്ടു പാനിയാക്കുക.ഒരു നൂല് പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്തു എണ്ണയില്‍ വറുത്തു കോരിയത് പാനിയിലേക്ക് ഇട്ടു.ഏലക്ക പൊടിച്ചതും ചുക്കുപൊടിയും ചേര്‍ത്തിളക്കുക.വേറൊരു പാനില്‍ നെയ്യ് ഒഴിച്ച് തേങ്ങ കൊത്തു വറുത്തെടുക്കുക,അതും കൂടി മാറ്റി വച്ച കൂട്ടില്‍ ചേര്‍ത്തിളക്കുക.തണുത്ത് കഴിയുമ്പോള്‍ ഉപയോഗിക്കാം...
( കുറെ നാള് കേടു കൂടാതെയിരിക്കും ഇത് ..മാവ് അരച്ച് അര മണിക്കൂറിനുള്ളില്‍ ഉണ്ടാക്കണം..ഇല്ലെങ്കില്‍ മാവ് പുളിച്ചു പോകും..അത് രുചിയെ ബാധിക്കും )
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes