നല്ല രുചിയുള്ള ഒരു സിംപിൾ തോരൻ ആണിത് .
1. കാബേജ് - 250 ഗ്രാം
2. കാരറ്റ് - 1 വലുത്
3. തേങ്ങ തിരുമ്മിയത് - കാൽ മുറി
4. സവാള പൊടിയായി അരിഞ്ഞത് - 1
5. പച്ച മുളക് - 3
6. എണ്ണ - 2 ടേബിൾ സ്പൂണ്‍
7. കറിവേപ്പില - 1 കതിർപ്പ്
8. മഞ്ഞൾപൊടി - 1 ടീസ്പൂണ്‍
9 ഉപ്പ് - ആവശ്യത്തിന്
10 കടുക് - 1 റ്റീ സ്പൂണ്‍
കാബേജും കാരറ്റും നന്നായി കൊത്തി അരിയുക. തേങ്ങ തിരുമ്മിയതു മിക്സിയിൽ ചതച്ചു എടുക്കുക. കൊത്തി അരിഞ്ഞ പച്ചക്കറിയിലേക്ക് തേങ്ങ, സവാള,കറിവേപ്പില, ഉപ്പു, നടുകെ പിളർന്ന പച്ചമുളക്, മഞ്ഞൾപൊടി എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി ഞെരിടി അര മണിക്കൂർ വെയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഞെരിടി വെച്ചത് ചേർത്ത് നന്നായി വഴറ്റി അല്പം വെള്ളം തളിച്ച് അടച്ചു വെച്ച് വേവിക്കുക നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കുക.
വെളുത്തുള്ളി ചേര്ക്കുന്നത് ഇഷ്ടമുള്ളവർക്ക് തേങ്ങയുടെ കൂടെ അല്പം വെളുത്തുള്ളിയും ചതച്ചു ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes