പ്രത്യേകിച്ച് ഒരു സംഭാവോം ഇല്ല.
ഓഫീസിൽ ഇരുന്നപ്പോൾ ഫോണിൽ വിളിച്ചു പെങ്ങളെ ഇന്ന് weekendaa മീൻ വറുക്കണേ എന്ന് ആങ്ങള ഓർഡർ ഇട്ടു (എല്ലാം മനസിലയാല്ലോ??)
ചപ്പാത്തിക്ക് കറി അല്ലെ എന്ന് മോഹൻദാസ്‌ ചോദിച്ചു.
ഞാൻ എന്റെ അവസാന അടവ് എടുത്തു. അല്ല പിന്നെ.
ഉപ്പും മഞ്ഞളും മുളകുപോടീം ഇത്തിരി വിനാഗിരിയും ചേർത്ത് പുരട്ടി വെച്ച് മീൻ വറത്തു (bro happy - മറ്റേ മുഖം ഇത്തിരി കൂടെ കറുത്തോ എന്ന് ഒരു സംശയം)
ഒരു സവാള എടുത്തു കറുമുറ മുറിച്ചു ഇഞ്ചി വെളുത്തുള്ളി അരിഞ്ഞു മൂന്ന് നാല് പച്ചമുളകും കീറിയിട്ടു വഴറ്റി മൂപ്പിച്ചു കറിവേപ്പില ഇട്ടു.
പിന്നെ 1 ടേബിൾ സ്പൂണ്‍ മുളക് പൊടി 1 / 4 ടി സ്പൂണ്‍ മഞ്ഞൾ പൊടി ഇത്തിരി വെള്ളത്തിൽ കുഴച്ചു അതിലേക്കു ഒഴിച്ച് വഴറ്റി ഉപ്പും ചേർത്ത് ഒരു ചെറിയ ഉരുള പുളി പിഴിഞ്ഞതും 1 / 2 കപ്പ്‌ വെള്ളോം ചേർത്ത് തിളച്ചു കഴിഞ്ഞു ഉലുവ പൊടീം ഇട്ടു.
എന്നിട്ട് മീൻ ചേർത്ത് കഴിഞ്ഞപ്പോ ഏകദേശം ഒരു സമാധാനം ആയി (മറ്റേ മുഖം കാറൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞു വരുന്നത് ഇടംകണ്ണ്‍ ഇട്ടു നോക്കി)
വിശപ്പിന്റെ അസുഖം ബാധിച്ചു കോണ്‍വെന്റ് ഹോസ്റ്റലിൽ കഴിയുന്ന കാലത്ത് കൊച്ചമ്മമാർ dinneriyente ബാക്കി fish fry ഇങ്ങനെ രൂപാന്തരപെടുത്തി കുഞ്ഞാടുകളായ ഞങ്ങൾക്കു തന്നിരുന്ന ഓർമയ്ക്ക് ഇത് സമർപ്പണം ചെയ്തു കൊള്ളുന്നു)
എന്നാൽ പിന്നെ നിങ്ങള്ക്ക് എന്റെ വക ഒരു ക്വട്ടേഷൻ തന്നില്ലേൽ മോശമല്ലേ?
ഇന്നാ കുറച്ചു gossippoo please!!!!
Enjoy!!
L

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post