ബിരിയാണിയും പുലാവും തമ്മിൽ വല്യ വ്യത്യാസങ്ങൾ ഒന്നും ഇല്ല. പാകം ചെയ്യുന്ന രീതിയും ഉപയോഗിക്കുന്ന സ്പൈസുകളുടെ അളവും ഒക്കെ ആണ് പ്രധാന വ്യത്യാസങ്ങൾ.

പുലാവ് പച്ചകറി അല്ലെങ്കിൽ ഇറച്ചിയുടെ കൂടെ തന്നെ അരി ചേർത്ത് ഒരുമിച്ചു വേകിച്ചു ആണ് ചെയ്യുന്നത്.

ബിരിയാണി ആവട്ടെ രണ്ടും വെവ്വേറെ വേവിച്ചു ലയെർ ചെയ്തോ മിക്സ്‌ ചെയ്തോ എടുക്കുന്നു.

മുളക് പൊടി, മല്ലി പൊടി മഞ്ഞൾ ഇവ ഒന്നും ചേര്ക്കാതെ വളരെ ലയിറ്റ് ആയി ആണ് പുലാവ് തയ്യാറാക്കുന്നത്. ഉണക്ക മല്ലി മാത്രം മസാലയുടെ കൂടെ പൊടിക്കാതെ ഉപയോഗിക്കുന്നു - ഈ റെസിപി ഗ്രീൻ പുലവയതിനാൽ ഞാൻ ഉണക്ക മല്ലി ഉപയോഗിച്ചിട്ടില്ല - പകരം മല്ലിയില ആണ് ഉപയോഗിച്ചിരിക്കുന്നത്.

അത് കൊണ്ട് തന്നെ പുലാവ് പലപ്പോഴും ഫ്രൈഡ് റൈസ് എന്ന പേരിൽ പ്രത്യക്ഷ പെട്ട് കാണാറുണ്ട്.

ഫ്രൈഡ് റൈസ് ഒരു ചൈനീസ് വിഭവമാണ് - ഇന്ത്യൻ രുചിക്കനുസരിച്ച് അത് മോഡിഫൈ ചെയ്തു ഇപ്പോൾ രണ്ടിൽ ഏതാണ് എന്ന് തിരിച്ചറിയാൻ വയ്യാത്ത ഒരു നിലയിൽ ആയിരിക്കുന്നു. ഇഞ്ചി, അണ്ടി പരിപ്പ്, കിസ് മിസ്‌ ഇവയൊന്നും ഫ്രൈഡ് റൈസിൽ ഉണ്ടാവില്ല - ഉള്ളി മൂപ്പിച്ചു ചേർക്കുന്നതും

ആദ്യ പടി എന്ന നിലയിൽ പെട്ടന്ന് ഒരു വെജ് പുലാവ് നമ്മുക്ക് ഉണ്ടാക്കാം. മല്ലിയില ഇഷ്ടമില്ലാത്തവർ പകരം 4 ടി സ്പൂണ്‍ ഉണക്ക മല്ലി താഴെ പറഞ്ഞിരിക്കുന്നവ മൂപ്പിക്കുമ്പോൾ ചെര്തോളൂ - മല്ലിയില ഗര്നിഷ് ചെയ്യാൻ മാത്രം അല്പം ഉപയോഗിക്കാം)

എണ്ണ/നെയ്യ് - 3 ടേബിൾ സ്പൂണ്‍
ഗ്രാമ്പൂ - 6
ഏലക്ക - 6
ബേ ലീഫ് - 1
പട്ട - 1 ഓർ 2 കഷണം .

അരക്കാൻ

മല്ലിയില - 1.5 കപ്പ്‌ അരിഞ്ഞത്
പച്ച മുളക് - 4
ഇവ അരച്ചെടുക്കാം
(ഉണക്ക മല്ലി ഇട്ടു സാദാ പുലാവാണ് ഉണ്ടാക്കുന്നതെങ്കിൽ ഈ അരപ്പ് വേണ്ട)

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂണ്‍
സവാള - 1 മീഡിയം അരിഞ്ഞത് .
ബീൻസ്‌ ,ഗ്രീൻ പീസ് കാരറ്റ്, ഉരുള കിഴങ്ങ് - 3 കപ്പ്‌
കോളി ഫ്ലവർ - 1 കപ്പ്‌
ഉപ്പു - ആവശ്യത്തിനു 1 ടീസ് സ്പൂണ്‍)

ബാസ്മതി അരി - 4 കപ്പ്‌
തിളച്ച വെള്ളം - 8 കപ്പ്‌ (ഒരു പാത്രത്തിൽ തിളപ്പിച്ച്‌ റെഡി ആയി അടുപ്പത് കരുതുക)
ഉപ്പ് - ആവശ്യത്തിനു (3 ടി സ്പൂണ്‍)

തയ്യാറാക്കുന്ന രീതി
അരി കഴുകി വാരി വെള്ളം വാലാൻ വെക്കുക

മൂട് കട്ടിയുള്ള ഒരു പാത്രത്തിൽ (നമ്മൾ ഈ നാല് ഗ്ലാസ്‌ അരിയും ബാക്കി ചേരുവകളും കൊള്ളുന്ന പാത്രം തിരഞ്ഞെടുക്കുക) നെയ്യ്/എണ്ണ ഒഴിച്ച് മാസലകളൊക്കെ മൂപ്പിക്കുക
ഇതിലേക്ക് സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക
അരിഞ്ഞു വെച്ചിരിക്കുന്ന പച്ചകറികൾ ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മല്ലിയിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കുക. കൂടെ അരിയും ചേര്ക്കുക,
ചെറിയ തീയിൽ അരി ഉടയാതെ ഇളക്കി കൊടുക്കുക.
ഇതിലേക്ക് 8 കപ്പ്‌ തിളച്ച വെള്ളം (7.5 ആയാലും കുഴപ്പമില്ല) + നാരങ്ങ നീര് ചേര്ക്കുക. ഉപ്പു കൂടുതൽ വേണം എന്നുള്ളവർക്ക് അത് ഈ അവസരത്തിൽ ചേര്ക്കാവുന്നതാണ്

വെള്ളം വറ്റി അരി മേലെ തെളിഞ്ഞു കുമിളകൾ വന്നു തുടങ്ങുമ്പോൾ തീ താഴ്ത്തി വെള്ളം വറ്റുവോളം മൂടി വെച്ച് വേവിക്കുക.

അടിയിൽ പിടിക്കാത്തെ പാത്രം കൈയ്യിൽ എടുത്തു കുടഞ്ഞു യോജിപ്പിക്കുക.

അണ്ടി പരിപ്പ് കിസ് മിസ്‌ ഉള്ളി വറത്തത് മല്ലിയിൽ അരിഞ്ഞത് എന്നിവ 1 ടേബിൾ സ്പൂണ്‍ വീതം മേലെ വിതറുക (നിര്ബന്ധമില്ല - ഞാൻ ചെയ്യാറില്ല)

Enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post